സനാതനധര്‍മത്തെ കുറിച്ച് സിപിഎ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ച് ഇറങ്ങവെ ഹിന്ദുത്വ വാദികള്‍ റോഡില്‍ തടഞ്ഞു; സഖാക്കളുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ തടഞ്ഞത്; ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. ടി.എസ്. ശ്യാംകുമാര്‍

സനാതനധര്‍മത്തെ കുറിച്ച് സിപിഎ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ച് ഇറങ്ങവെ ഹിന്ദുത്വ വാദികള്‍ റോഡില്‍ തടഞ്ഞു

Update: 2025-03-31 04:17 GMT

തിരുവനന്തപുരം: ദലിത് ചിന്തകനും എഴുത്തുകാരനമായ ഡോ. ടി.എസ്. ശ്യാംകുമാറിന് നേരെ തമിഴ്‌നാട് കന്യാകുമാരിക്ക് സമീപം കുഴിത്തുറയില്‍ ആക്രമണമെന്ന് ആരോപണം. സനാതനധര്‍മത്തെ കുറിച്ച് സി.പി. എം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ച് ഇറങ്ങവെയാണ് ആക്രമണമുണ്ടായതെന്ന് ഡോ. ടി.എസ്. ശ്യാംകുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

സനാതനധര്‍മത്തെ കുറിച്ചുള്ള സെമിനാറില്‍ സംസാരിച്ച് ഇറങ്ങവെ ഹിന്ദുത്വ വാദികള്‍ റോഡില്‍ തടയുകയും ഡോ. ശ്യാംകുമാറിനെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സഖാക്കളുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ തടഞ്ഞതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പറഞ്ഞു. തന്റെ പ്രസംഗത്തോടുള്ള അസഹിഷ്ണുത നിമിത്തം കുഴിത്തുറയില്‍ ഹിന്ദുത്വര്‍ സി.പി.എം നേതാക്കളെ ആക്രമിച്ചുവെന്നും പ്രദേശത്ത് സംഘര്‍ഷം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ടി.എസ്. ശ്യാംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തമിഴ്‌നാട് കുഴിത്തുറയില്‍ സി.പി.എം സനാതനധര്‍മത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ച് ഇറങ്ങവെ ഹിന്ദുത്വ വാദികള്‍ റോഡില്‍ തടയുകയും എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സഖാക്കളുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ തടഞ്ഞത്. എന്റെ പ്രസംഗത്തോടുള്ള അസഹിഷ്ണുത നിമിത്തം കുഴിത്തുറയില്‍ ഹിന്ദുത്വര്‍ സി പി എം നേതാക്കളെ ആക്രമിച്ചു. പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്.

നേരത്തെയും രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ ഡോ. ടി.എസ്. ശ്യാംകുമാറിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും ഭീഷണിയും നേരിടേണ്ടി വന്നിരുന്നു. വധഭീഷണിയെതുടര്‍ന്ന് ഡോ. ശ്യാംകുമാര്‍ സംസ്ഥാന പട്ടികജാതി കമീഷനും വീയപുരം പൊലീസിലും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കമീഷന്‍ ഇടപെടുകയും ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ആലപ്പുഴ വീയപുരം സ്വദേശിയാണ് ഡോ. ശ്യാംകുമാര്‍.

Tags:    

Similar News