ഓടികൊണ്ടിരിക്കുമ്പോള്‍ മരം വീണു; ഇരിട്ടിയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2024-12-03 06:35 GMT
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേല്‍ ബെന്നി ജോസഫിന്റെ മകന് ഇമ്മാനുവേല്‍ (24) ആണ് മരിച്ചത്. അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളേജിന് സമീപം ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. ഇരിട്ടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.