ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് സഹപാഠി തട്ടിയെടുത്തത് 15 ലക്ഷം രൂപയുടെ സ്വര്‍ണം; പലതവണ തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല: ഡിഗ്രി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
15 ലക്ഷം രൂപയുടെ സ്വർണം സഹപാഠി തിരിച്ചു കൊടുത്തില്ല; ഡിഗ്രി വിദ്യാർഥിനി ജീവനൊടുക്കി
By : സ്വന്തം ലേഖകൻ
Update: 2024-12-04 03:43 GMT
ബെംഗളൂരു: ഡിഗ്രി വിദ്യാര്‍ത്ഥിനിയില്‍ നിന്നും സഹപാഠി തട്ടിയെടുത്തത് 15 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. സ്വര്‍ണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതെ വന്നതോടെ പെണ്‍കുട്ടി ജീവനൊടുക്കി. രാജാജി നഗര്‍ സ്വദേശിനി ബി.പ്രിയങ്ക (19) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്.
സഹപാഠിയായ ദിഗാനന്ദ് ബിസിനസ് ആവശ്യത്തിനെന്ന പേരിലാണ് പ്രിയങ്കയില്‍ നിന്ന് പലതവണ ആഭരണങ്ങള്‍ കൈക്കലാക്കിയത്. പലതവണ തിരിച്ചു ചോദിച്ചെങ്കിലും നല്‍കിയില്ല. ഇക്കാര്യം വീട്ടിലറിഞ്ഞതോടെയാണു ജീവനൊടുക്കിയതെന്ന് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.