വിദ്യാഭ്യാസ വകുപ്പിനെ ഇടത് സര്‍ക്കാര്‍ മലീമസമാക്കിയെന്ന് വിഷ്ണു സുനില്‍

വിദ്യാഭ്യാസ വകുപ്പിനെ ഇടത് സര്‍ക്കാര്‍ മലീമസമാക്കിയെന്ന് വിഷ്ണു സുനില്‍

Update: 2024-12-18 12:54 GMT

കൊല്ലം: വിദ്യാഭ്യാസ മന്ത്രിയുടെ ഭരണത്തിന്‍ കീഴില്‍ വിദ്യാഭ്യാസ വകുപ്പിനെയാകെ മലീമസമാക്കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം ആരോപിച്ചു. ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ ചോദ്യ പേപ്പര്‍ ചോര്‍ത്തിനല്‍കിയ സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത് സംഘടനാ അധ്യാപക നേതാക്കള്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ നടത്തി സമാന്തരമായി പണ സമ്പാദനം നടത്തുന്നു. ഇവര്‍ കൂടുതല്‍ പണത്തിനായി പുതിയ മേച്ചില്‍ പുറങ്ങള്‍ അന്വേഷിക്കുന്നത്തിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സമാന്തര വിദ്യാഭ്യാസ കച്ചവടവുമായി മുന്നോട്ട് പോകുന്നതെന്ന് വിഷ്ണു സുനില്‍ ആരോപിച്ചു.

വിദ്യാഭ്യാസ മന്ത്രി ഇതിനെല്ലാം ചൂട്ട് പിടിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെയായി വിദ്യാഭ്യാസ വകുപ്പ് എന്ന് അദ്ദേഹം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹസ്‌ന അര്‍ഷാദ് അധ്യക്ഷത വഹിച്ചു നേതാക്കളായ നവാസ് റഷാദി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈന്‍ പള്ളിമുക്ക് , കൗശിക് എം ദാസ്, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവില്‍ , അജിത്ത് ലാല്‍, നസ്മല്‍ കലത്തിക്കാട്, ഹര്‍ഷാദ് മുതിരപ്പറമ്പ്, അജ്മല്‍ പള്ളിമുക്ക്, കൃഷ്ണപ്രസാദ്, ഗോകുല്‍ കടപ്പാക്കട, ഷിബു തൃക്കടവൂര്‍, അര്‍ജുന്‍ ഉളിയക്കോവില്‍, മിഥുന്‍ കടപ്പാക്കട, സെയ്ദലി, ഫൈസല്‍, സുദര്‍ശന്‍ ബാബു, നിസാം മുളങ്കാടകം, തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ കോലം പ്രതീകാത്മകമായി കത്തിച്ചാണ് സമരം അവസാനിപ്പിച്ചത്.

Tags:    

Similar News