അടൂര്‍ മണ്ണടിയില്‍ തെരുവുനായയുടെ ആക്രമണം; നാലു പേര്‍ക്ക് കടിയേറ്റു; പട്ടി ചത്ത നിലയില്‍

Update: 2025-01-07 04:48 GMT

അടൂര്‍: മണ്ണടിയില്‍തെരുവുനായആക്രമണത്തില്‍നാലു പേര്‍ക്ക് പരുക്ക്. മണ്ണടി കുറ്റിയില്‍ വീട്ടില്‍ ഗീത(51), കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ ശാമില(38), ചക്കാല കിഴക്കേതില്‍ അനീഷ(30), കുറുമ്പോലില്‍ വീട്ടില്‍ അനൂപ്(44) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2.30നും വൈകിട്ട് നാലിനും ഇടയിലാണ്ആക്രമണംഉണ്ടായത്. മണ്ണടി വേലുത്തമ്പിദളവ ജങ്ഷന് സമീപം നില്‍ക്കുകയായിരുന്ന ഹരിത കര്‍മ്മസേനാംഗമായ ഗീതയെയാണ് ആദ്യം നായ ആക്രമിച്ചത്.

ഇവരുടെ ഇടതുകാലിനാണ് കടിയേറ്റത്. തുടര്‍ന്ന്പുതൂട്ട് മുക്കില്‍ സ്‌കൂളില്‍ പോയ കുട്ടിയെ വിളിക്കാന്‍ എത്തിയ അനീഷയെ ആക്രമിച്ചു. ഇവരുടെ ഇടതുകൈത്തണ്ടയില്‍ കടിച്ച നായയെ കൈയിലിരുന്ന ഷാള്‍ ഉപയോഗിച്ച് ചുറ്റിയതോടെ ഇത് കുതറിയോടി രക്ഷപെട്ടു. തൊട്ടടുത്ത് തയ്യല്‍ തൊഴിലാളിയായ അനൂപിനെ ബൈക്കില്‍ നിന്ന് ഇറങ്ങുമ്പോഴാണ് നായ ആക്രമിച്ചത്. ഇയാളുടെ വലതുകാലില്‍ ആഴത്തില്‍ മുറിവേറ്റു.

തൊഴിലുറപ്പ് തൊഴിലാളിയായ ശാമിലയെ മേമനപ്പടിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ആക്രമിച്ചത്. ഇവരുടെ ഇടതുകൈയ്ക്കും ഇടതുകാലിനും കടിയേറ്റു. പട്ടിയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.

Similar News