ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി; വാഹനം ഇടിച്ച് തെറിച്ചു വീണതാവാമെന്ന് പ്രാഥമിക നിഗമനം
ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി; വാഹനം ഇടിച്ച് തെറിച്ചു വീണതാവാമെന്ന് പ്രാഥമിക നിഗമനം
By : സ്വന്തം ലേഖകൻ
Update: 2025-02-03 04:29 GMT
കോഴിക്കോട്: ഫുഡ് ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശിയാണ് മരിച്ചത്. തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിന്നും മലാപറമ്പ് ഭാഗത്തേക്കു പോകുന്ന വഴിയില്‍ കുരിയത്തോടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ബൈപാസിന് അരികിലെ ഓടയിലെ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് ബൈക്കും ബാഗും വിതരണം ചെയ്യാനുള്ള ആഹാരവും കണ്ടെത്തിയത്. വാഹനം ഇടിച്ചു തെറിച്ചു വീണതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗനമം. ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.