പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിച്ചിട്ടും വന്നില്ല; പെട്രോളൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ്; ഗുരുതരമായി പൊള്ളലേറ്റിട്ടും രക്ഷപ്പെട്ടു; പിന്നാലെ ജീവനൊടുക്കി
പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൂങ്ങിമരിച്ചു
പാലക്കാട്: ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരമായി പൊള്ളലേറ്റ ശരീരവുമായി തൂങ്ങിമരിച്ചു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. നടുവട്ടം പറവാടത്ത് വളപ്പില്‍ 35 വയസുള്ള ഷൈബു ആണ് മരിച്ചത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിച്ചിട്ടും വരാന്‍ തയ്യാറാകാത്തതാണ് കാരണം.
കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം. പിണങ്ങിപ്പോയ ഭാര്യ തിരികെ വിളിച്ചിട്ടും വരാന്‍ തയ്യാറാകാത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്ചയാണ് ഷൈബു പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഭാര്യയുടെ വീട്ടിലെത്തി തിരികെ വിളിച്ചിട്ടും വരാഞ്ഞതോടെ ഷൈബു കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. പിന്നാലെ ബന്ധുക്കള്‍ തീ കെടുത്തി ഷൈബുവിനെ രക്ഷപ്പെടുത്തി.
ഇവിടെ നിന്നും പോയ ഷൈബു, പാതി കത്തിയ ശരീരവുമായി തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യവീടിന് സമീപമുള്ള കിണറില്‍ തൂക്കിയിട്ടിരുന്ന മോട്ടോറിന്റെ കയര്‍ ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഷൈബുവിന്റെ ശരീരം കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.