സംസ്ഥാനത്ത് ഒന്‍പത് വരെ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശിയേക്കും: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒന്‍പത് വരെ മഴയ്ക്ക് സാധ്യത

Update: 2025-05-06 00:04 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതു വരെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റും വീശിയേക്കും. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 8ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 9ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വളപട്ടണംന്യൂമാഹി, കുഴത്തൂര്‍കോട്ടക്കുന്ന്, ആലപ്പാട്ട്ഇടവ, ചോമ്പാല രാമനാട്ടുകര, കടലുണ്ടി നഗരംപാലപ്പെട്ടി, കാപ്പില്‍പൂവാര്‍, ചെല്ലാനം അഴീക്കല്‍ ജെട്ടി, ആറ്റുപുറം കൊടുങ്ങല്ലൂര്‍, മുനമ്പംമറുവക്കാട് ഭാഗങ്ങളില്‍ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം അറിയിച്ചു. കന്യാകുമാരിയിലും ഉയര്‍ന്ന തിരയും കടലാക്രമണവും ഉണ്ടായേക്കാം.

Tags:    

Similar News