സോളാര്‍ പാനല്‍ തലയില്‍ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

സോളാര്‍ പാനല്‍ തലയില്‍ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

Update: 2025-05-06 14:17 GMT

കണ്ണൂര്‍: സോളാര്‍ പാനല്‍ തലയില്‍ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. കണ്ണപുരം കീഴറയിലെ ആദിത്യനാണ്(19) മരിച്ചത്. മോറാഴ സ്റ്റംസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപമാണ് അപകടം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ റോഡരികിലെ സ്ട്രീറ്റ് ലൈറ്റിന് വേണ്ടി സ്ഥാപിച്ച സോളാര്‍പാനല്‍ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വെങ്കിലും പരിക്ക് ഗുരുതരമായിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാധാകൃഷ്ണന്റെയും ഷൈജയുടെയും മകനാണ്.

Tags:    

Similar News