പാര്‍ട്ടിയുടെ കാര്യങ്ങള്‍ ചാനലുകളിലൂടെ അറിയുന്നതിന് പകരം തങ്ങളുമായി ആശയ വിനിമയം നടത്തണമെന്ന് മുരളീധരന്‍; പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഇല്ലാതാക്കിയത് സുധാകരന്‍; സുധാകരന്‍ തുരണമായിരുന്നുവെന്ന് കെ മുരളീധരന്‍
തൃശൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.സുധാകരനെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് കെ.മുരളീധരന്‍. സുധാകരന്‍ തുടരണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. തലമുറ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞത്. ആ തീരുമാനം പൂര്‍ണമനസോടെ അംഗീകരിച്ചു. എന്നാല്‍ പഴയ തലമുറയെ പൂര്‍ണമായും അവഗണിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. സുധാകരന്റെ ഇന്നത്തെ പ്രസ്താവന അച്ചടക്ക ലംഘനമായി കാണരുത്. ഭരണമാറ്റം ഉണ്ടായതിന് ശേഷം സ്ഥാനം കൈമാറ്റം ചെയ്യണമെന്ന് സുധാകരന്‍ ആഗ്രഹിച്ചിരുന്നു, അതിന്റെ പ്രയാസമാകാം പറഞ്ഞത്. അതിനെ അച്ചടക്ക ലംഘനമായി കണക്കാക്കാന്‍ കഴിയില്ല. പാര്‍ട്ടിക്കകത്ത് ഉരുള്‍പൊട്ടല്‍ ഒന്നുമില്ല.
എല്ലാവരെയും വിശ്വാസത്തില്‍ എടുത്തു കൊണ്ടുവേണം പുനഃസംഘടന ചര്‍ച്ചകള്‍ നടത്താന്‍. പാര്‍ട്ടിയുടെ കാര്യങ്ങള്‍ ചാനലുകളിലൂടെ അറിയുന്നതിന് പകരം തങ്ങളുമായി ആശയ വിനിമയം നടത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഇല്ലാതാക്കിയത് സുധാകരനാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.