പ്രസവ വാര്‍ഡിലുള്ള ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിക്രമം; കോട്ടയം മെഡിക്കല്‍ കോളജില്‍ ഒഡീഷ സ്വദേശി നടത്തിയ ആക്രമണത്തില്‍ പോലീസുകാരന് കുത്തേറ്റു
കോട്ടയം മെഡിക്കല്‍ കോളജില്‍ പോലീസുകാരന് കുത്തേറ്റു
By : സ്വന്തം ലേഖകൻ
Update: 2025-05-21 00:15 GMT
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ പൊലീസുകാരന് കുത്തേറ്റു. പ്രസവ വാര്‍ഡിലുള്ള ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒഡീഷ സ്വദേശി അതിക്രമം നടത്തിയത്.
ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ ദിലീപ് വര്‍മയുടെ കൈയ്ക്കാണ് കുത്തേറ്റത്. ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയാണ് ആക്രമിച്ചത്. ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ഭീഷണി മുഴക്കിയ ശേഷം ഇയാള്‍ പോലീസുകാരനെയും ആക്രമിക്കുക ആയിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ദിലീപ് വര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.