ഉമിനീര്‍ ഉപയോഗിച്ചുള്ള സോടോക്‌സ മൊബൈല്‍ ടെസ്റ്റ് സിസ്റ്റം ഉപയോഗിച്ച് നടത്തിയ ആദ്യ പരിശോധന; കണ്ണൂരില്‍ മദ്യം ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍

Update: 2025-08-26 04:11 GMT

കണ്ണൂര്‍ : കണ്ണൂര്‍പുതിയ ബസ് സ്റ്റാന്‍ഡില്‍ മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവറെ കണ്ണൂര്‍ ടൗണ്‍ പൊലീസും ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത് സോടോക്‌സ മൊബൈല്‍ ടെസ്റ്റ് സിസ്റ്റം ഉപയോഗിച്ച്. കണ്ണൂര്‍ ജില്ലയില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് സോടോക്‌സ മൊബൈല്‍ ടെസ്റ്റ് സിസ്റ്റം ഉപയോഗിച്ച് പരിശോധന നടത്തുന്നത്.

ഈ പരിശോധനയിലാണ് ബസ് ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. പയ്യന്നൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഡ്രൈവറായ പള്ളിക്കുന്ന് സ്വദേശി പി. രൂപേഷാണ് പിടിയിലായത്. ഉമിനീര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ഫലം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെയും ബസും കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സിറ്റി പൊലീസിന് വേണ്ടി സീ സൈഡ് റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ വാക്കറോ ഫൗണ്ടേഷന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് സോടോക്‌സ മൊബൈല്‍ ടെസ്റ്റ് സിസ്റ്റം ആഗസ്റ്റ് അഞ്ചിന് കൈമാറിയിരുന്നു. ഈ ഉപകരണം ഉപയോഗിച്ച് നടത്തിയ കണ്ണൂരിലെ ആദ്യ ലഹരി പരിശോധനയാണിത്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ പരിശോധനകളും സോടോക്‌സ മൊബൈല്‍ ടെസ്റ്റ് സിസ്റ്റത്തിന്റെ സേവനവും ഉണ്ടാവുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ പി. നിധിന്‍രാജ്, അറിയിച്ചു. റെയ്ഡിന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ ദീപ്തി വി.വി, എഎസ്‌ഐ അരുണ്‍, സിപിഒ കിരണ്‍, ഡാന്‍സാഫ് ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News