ഡാന്‍സ് പരിശീലനത്തിനിടെ 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം; കപ്യാര്‍ക്കെതിരെ പോക്‌സോ കേസ്

കപ്യാര്‍ക്കെതിരെ പോക്‌സോ കേസ്

Update: 2025-10-09 03:22 GMT

എറണാകുളം: 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കപ്യാര്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. പെരുന്നാള്‍ ഡാന്‍സ് പരിശീലനത്തിനിടെയാണ് ഇയാള്‍ കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയത്. കാക്കനാട് തുതിയൂര്‍ വ്യാകുലമാതാ പള്ളിയിലെ കപ്യാര്‍ ഷാജി ജോസഫിനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു.

കുട്ടിയുടെ മാതാപിതാക്കളാണ് പോലീസില്‍ പരാതിപ്പെട്ടത്. മാതാപിതാക്കള്‍ പള്ളി വികാരിയോടും പരാതിപ്പെട്ടിരുന്നു. പരാതി പോലീസില്‍ അറിയിക്കാതെ മറച്ചുവെച്ചതിന് വികാരിക്കെതിരേയും കേസുണ്ട്. സംഭവത്തെ തുടര്‍ന്ന് കപ്യാര്‍ ഷാജി ജോസഫിനെ താത്കാലികമായി നീക്കിയതായി വികാരി ഫാ. ടിജോ തോമസ് അറിയിച്ചു.

Tags:    

Similar News