കേരള സ്‌കൂള്‍ കായികമേള; ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസണ്‍

കേരള സ്‌കൂള്‍ കായികമേള; ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസണ്‍

Update: 2025-10-10 01:32 GMT

തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന കേരള സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ എത്തും. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്. സ്‌കൂള്‍ ഒളിമ്പിക്സിന്റെ പ്രോമോ വീഡിയോ മന്ത്രി ജി.ആര്‍. അനില്‍ പ്രകാശനം ചെയ്തു.

ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു എത്തുന്നത് കുട്ടികളെ കൂടുതല്‍ ആവേശ ഭരിതരാക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ കായിക പ്രതിഭകള്‍ക്കും സ്വര്‍ണക്കപ്പ് നല്‍കാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മുന്നിലെത്തുന്ന ജില്ലയ്ക്ക് 117. 5 പവനുള്ള സ്വര്‍ണക്കപ്പ് നല്‍കാനാണ് തീരുമാനം. നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കികൊണ്ട് ഉത്തരവിറക്കി.

ജേതാക്കള്‍ക്ക് സമ്മാനമായി സ്വര്‍ണ്ണക്കപ്പ് നല്‍കുന്നത് കായികമേളയെ കൂടുതല്‍ ആവേശകരവും ശ്രദ്ധേയവും ആക്കുമെന്ന നിഗമനത്തിലാണ് ഈ തീരുമാനം. ഇതിനായി നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള തുക ഉപയോഗപ്പെടുത്താനും ബാക്കി ആവശ്യമായി വരുന്ന തുക കായികമേളയ്ക്ക് വേണ്ടി സമാഹരിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് തുകയില്‍ നിന്ന് കണ്ടെത്താനുമാണ് തീരുമാനം.

Tags:    

Similar News