യുഎസിലുള്ള ബന്ധുവിന്റെ മൊബൈല്‍ ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമം; ഇംഗ്ലീഷ് മെസേജില്‍ അക്ഷര തെറ്റ് കണ്ടതോടെ റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് സംശയം: പൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

അക്ഷരത്തെറ്റിൽപൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

Update: 2025-11-05 02:24 GMT

കോട്ടയം: ഒന്നര ലക്ഷത്തിന്റെ സൈബര്‍ തട്ടിപ്പ് കയ്യോടെ പൊളിച്ച് റിട്ട.എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍. യുഎസിലുള്ള സഹോദരീഭര്‍ത്താവിന്റെ മൊബൈല്‍ ഹാക്ക് ചെയ്ത് റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനില്‍നിന്നു പണം തട്ടാനുള്ള ശ്രമമാണ് പൊളിഞ്ഞത്. ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ട് സഹോദരി ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും മെസേജ് എത്തി. എന്നാല്‍ ഇംഗ്ലിഷ് മെസേജില്‍ അക്ഷരത്തെറ്റ് കണ്ടതോടെ സംശയം തോന്നിയതിനാല്‍ പണം നഷ്ടമായില്ല.

കുറുപ്പന്തറ ചിറയില്‍ ജേക്കബ് തോമസില്‍നിന്നാണ് പണം തട്ടാന്‍ ശ്രമം നടന്നത്. സുഹൃത്തിന് അപകടം സംഭവിച്ചെന്നും ശസ്ത്രക്രിയയ്ക്കായി ഒന്നര ലക്ഷം രൂപ അടിയന്തരമായി അയയ്ക്കമെന്നും ആവശ്യപ്പെട്ടാണ് ജേക്കബിന്റെ വാട്‌സാപ്പില്‍ മെസേജ് എത്തിയത്. യുഎസിലുള്ള സഹോദരീഭര്‍ത്താവ് ഞീഴൂര്‍ തത്തംകുളം ഫിലിപ്‌സണിന്റെയും ഭാര്യ ഷിനുവിന്റെയും ഒരുമിച്ചുള്ള ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയായിരുന്നു സന്ദേശം. അക്ഷരത്തെറ്റ് കണ്ടതോടെ ജേക്കബ് സഹോദരി ഷിനുവിനെ വിളിച്ചതോടെയാണ് തട്ടിപ്പു പൊളിഞ്ഞത്.

Tags:    

Similar News