ഉത്പാദനം മെച്ചപ്പെട്ടു; ഏലം വിലയില്‍ ഇടിവ്

ഉത്പാദനം മെച്ചപ്പെട്ടു; ഏലം വിലയില്‍ ഇടിവ്

Update: 2025-11-18 03:41 GMT

കട്ടപ്പന: ഹൈറേഞ്ചിലെ അനുകൂല കാലാവസ്ഥയെത്തുടര്‍ന്ന് ഉത്പാദനം മെച്ചപ്പെട്ടതോടെ ഏലം വിലയില്‍ ഇടിവ്. ഒക്ടോബര്‍ 29-ന് സ്പെഷ്യാലിറ്റി ഇന്ത്യന്‍ ഫുഡ് പാര്‍ക്ക് എക്സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ഇ-ലേലത്തില്‍ എലക്കായ്ക്ക് 3234 രൂപ ഉയര്‍ന്ന വിലയായി ലഭിച്ചിരുന്നു. 2500 രൂപ കുറഞ്ഞവിലയും കിട്ടി. അടുത്ത ദിവസങ്ങളില്‍ നടന്ന ലേലങ്ങളിലും വിലയില്‍ വലിയ വ്യത്യാസം വന്നില്ല. എന്നാല്‍ 15-ന് കേരള കാര്‍ഡമം പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കമ്പനി നടത്തിയ ഇ-ലേലത്തില്‍ 2725 രൂപയാണ് ഉയര്‍ന്ന വിലയായി ലഭിച്ചത്. 2408 രൂപ കുറഞ്ഞ വിലയും ലഭിച്ചു.

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ, ഏലംവില ഉയരുന്നതായിരുന്നു പതിവ്. എന്നാല്‍ കൃഷിക്ക് അനുകൂലമായി, ഇടവിട്ട മഴ ലഭിച്ചതാണ് വിലയില്‍ നേരിയ ഇടിവുണ്ടാകാന്‍ കാരണമെന്ന് കര്‍ഷകരും ലേല ഏജന്‍സികളും പറയുന്നു. അനുകൂല കാലാവസ്ഥ, വരുംമാസം വിളവ് കൂട്ടുമെന്ന പ്രതീക്ഷയാണ് ഇതിന് പിന്നില്‍.

Tags:    

Similar News