ഹിന്ദു പത്രം നുണക്കഥയാണ് പ്രചരിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ല; ഇങ്ങനെ ഒരു പി.ആര്‍ ഏജന്‍സി ഉണ്ടോ? ആരാണ് പി.ആര്‍ ഏജന്‍സിക്ക് പണം നല്‍കുന്നത്? ചോദ്യങ്ങളുമായി ഷിബു ബേബി ജോണും പ്രേമചന്ദ്രനും

സി.പി.എം. സമാനതകള്‍ ഇല്ലാത്ത തകര്‍ച്ചയിലേക്ക് പോകുന്നുവെന്ന് കൊല്ലം എം.പി. പ്രേമചന്ദ്രനും പറഞ്ഞു

Update: 2024-10-02 07:24 GMT

കൊല്ലം: മുഖ്യന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ പ്രതികരണവുമായി ആര്‍.എസ്.പി. നേതാക്കളായ ഷിബു ബേബി ജോണും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും. ഹിന്ദു പത്രം നുണക്കഥയാണ് പ്രചരിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇങ്ങനെ ഒരു പി.ആര്‍ ഏജന്‍സി ഉണ്ടോ? ആരാണ് പി.ആര്‍ ഏജന്‍സിക്ക് പണം നല്‍കുന്നത്? ജമാ അത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കും അമാനുഷിക പരിഗണന നല്‍കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

'അന്‍വറിന്റെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ലൈഫ് കേസ് വന്നതിന് പിന്നാലെ സി.ബി.ഐക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് പോലീസ് കൂടുതലായി സ്വര്‍ണം പിടിക്കാന്‍ തുടങ്ങിയത്. ഫോണ്‍ ചോര്‍ത്തി എന്ന ആരോപണം അന്‍വറിന് എതിരെ നടപടി ഇല്ലത്തത് എന്താണ്?' -ഷിബു ബേബി ജോണ്‍ പറഞ്ഞു.

'ഇടതുപക്ഷത്ത് സി.പി.ഐ. പുറമ്പോക്കില്‍ താമസിക്കുന്ന പാര്‍ട്ടിയായി മാറി. ഇടത് ബോധം നഷ്ടപ്പെട്ട മുന്നണി ആയി എല്‍.ഡി.എഫ്. മാറി. എല്ലാം പിണറായിയിലേക്ക് കേന്ദ്രീകരിച്ചു. അന്‍വറിന്റെ പുതിയ പാര്‍ട്ടിയോടുള്ള നിലപാട് അദ്ദേഹത്തിന്റെ മുന്‍കാല നിലപാടുകള്‍ പരിശോധിച്ച് തീരുമാനിക്കും.' - അദ്ദേഹം പറഞ്ഞു.

സി.പി.എം. സമാനതകള്‍ ഇല്ലാത്ത തകര്‍ച്ചയിലേക്ക് പോകുന്നുവെന്ന് കൊല്ലം എം.പി. പ്രേമചന്ദ്രനും പറഞ്ഞു. ഒരു പി.ആര്‍. ഏജന്‍സിയുടെ പിന്‍ബലത്തോടെ അഭിമുഖം നല്‍കേണ്ട അവസ്ഥയായി മുഖ്യമന്ത്രിക്ക്. ഹിന്ദു ദിന പത്രം കള്ളം പറയുന്നവെങ്കില്‍ കേസ് കെടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

Similar News