കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ്: പ്രതികളുടെ പഠനം തടയും; തീരുമാനം നഴ്സിംഗ് കൗണ്‍സിലിന്റേത്
കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ്: പ്രതികളുടെ പഠനം തടയും
By : സ്വന്തം ലേഖകൻ
Update: 2025-02-15 07:42 GMT
കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജില്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത് സംഭവത്തില്‍ പ്രതികളുടെ നഴ്സിംഗ് പഠനം തടയാന്‍ തീരുമാനം. തുടര്‍പഠനത്തിന് വിലക്കേര്‍പ്പെടുത്തിയേക്കും. അഞ്ച് വിദ്യാര്‍ഥികളുടെ പഠനം വിലക്കാനാണ് തീരുമാനം. നഴ്സിംഗ് കൗണ്‍സിലിന്റെതാണ് തീരുമാനം.
നഴ്സിംഗ് കൗണ്‍സിലില്‍ ഇപ്പോഴും യോഗം തുടരുകയാണ്. അഞ്ച് പ്രതികളായ രാഹുല്‍രാജ് സാമുവല്‍ ജോണ്സണ് , എന്‍എസ് ജീവ, സിറിള്ജിത്ത്, എന്‍വി വിവേക് എന്നിവരുടെ തുടര്‍പഠനമാണ് വിലക്കിയത്.