സഹോദരനെ സ്‌കൂളിലാക്കി മടങ്ങും വഴി സ്‌കൂട്ടര്‍ ടെമ്പോയുമായി കൂട്ടിയിടിച്ചു; പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Update: 2025-02-21 13:44 GMT

കോഴഞ്ചേരി: ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. നാരങ്ങാനം കക്കണ്ണിയില്‍ കൊച്ചുപറമ്പില്‍ പ്രകാശിന്റെയും തുളസിയുടെയും മകന്‍ ആകാശ് (അമ്പാടി 17 ) ആണ് മരിച്ചത്. കടമ്മനിട്ട ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.

കാരംവേലി എസ്എന്‍.ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ സഹോദരനെ സ്‌കൂളില്‍ വിട്ടിട്ട് തിരികെ വരുന്ന വഴി മഹാണിമല ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. ആലുങ്കല്‍ ഭാഗത്ത് നിന്നും നെല്ലിക്കാലായിലേക്ക് ലോഡിങ് തൊഴിലാളികളുമായി പോയ ടെമ്പോയുമായാണ് ഇടിച്ചത്. ഉടന്‍ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ആദിത്യന്‍, അനശ്വര, ആദര്‍ശ്. സംസ്‌കാരം 24 ന് രണ്ടിന് വീട്ടുവളപ്പില്‍.

Tags:    

Similar News