എനിക്ക് യോഗം ചേരാൻ മുറി നൽകിയില്ല; മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുന്നു; പിഡബ്ല്യൂഡി റസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി പിവി അൻവർ എംഎൽഎ

Update: 2024-10-10 15:50 GMT
എനിക്ക് യോഗം ചേരാൻ മുറി നൽകിയില്ല; മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുന്നു; പിഡബ്ല്യൂഡി റസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി പിവി അൻവർ എംഎൽഎ
  • whatsapp icon

കൊച്ചി: എറണാകുളം പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി പിവി അൻവർ എംഎൽഎ. യോഗം ചേരാൻ മുറി നൽകിയില്ലെന്ന വാദവുമായിട്ടാണ് അൻവർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുറി അനുവദിക്കാതിരുന്നതോടെ അൻവർ ഒപ്പമുള്ള അണികളെയും കൂട്ടി അവിടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഇപ്പോൾ റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം ചേർന്നാണ് പ്രതിഷേധിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെ ഇടപെടലിനെ തുടർന്നാണ് തനിക്ക് മുറി അനുവദിക്കാതിരുന്നത് എന്നാണ് അൻവർ പ്രധനമായി ആരോപിക്കുന്നത്. പ്രതിഷേധത്തിനിടെ റിയാസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും നടത്തി.

ഇതാണ് ഫാസിസമെന്നും ഞാൻ രാഷ്ട്രീയ യോഗമല്ല ചേരാൻ ഉദ്ദേശിച്ചതെന്നും. എന്നിട്ടും എനിക്ക് മുറി അനുവദിച്ചില്ലെന്നും പറഞ്ഞ അൻവർ. മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണെന്നും പരിഹാസ രൂപേണ അൻവർ തുറന്നടിച്ചു.

Tags:    

Similar News