സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍; നാളെ അവധി; എ എ വൈ കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം അടുത്ത മാസവും തുടരും

Update: 2025-08-30 23:44 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ മാസത്തെ റേഷന്‍ സാധനങ്ങള്‍ ഇതുവരെ കൈപ്പറ്റാത്ത കാര്‍ഡുടമകള്‍ ഓഗസ്റ്റ് 31ന് മുന്‍പ് വിഹിതം കൈപ്പറ്റണമെന്ന് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും. എ എ വൈ കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരുമെന്നും അറിയിച്ചു.

അതേസമയം, ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25 മുതല്‍ 29 വരെ നടന്ന ജില്ലാ ഓണം ഫെയറുകള്‍ വഴിയായി സപ്ലൈകോയ്ക്ക് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ജില്ലാ ഫെയറുകളില്‍ നിന്നും മാത്രം രണ്ടു കോടിയിലധികം രൂപയാണ് വരുമാനം. 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഈ ദിവസങ്ങളില്‍ സപ്ലൈകോ വില്പനശാലകളിലെത്തിയത്.

ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഇതില്‍ 125 കോടി രൂപ സബ്സിഡി സാധനങ്ങളിലെ വിറ്റുവരവാണ്. ആകെ 42 ലക്ഷം ഉപഭോക്താക്കളാണ് ഈ മാസം സപ്ലൈകോയെ ആശ്രയിച്ചത്. ഓഗസ്റ്റ് 31 ഞായറാഴ്ചയും സെപ്റ്റംബര്‍ 4 ഉത്രാട ദിനത്തിലും സപ്ലൈകോ വില്പനശാലകളും ഓണച്ചന്തകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News