'കയ്യില്‍ കിട്ടിയാല്‍ വേറെ രീതിയില്‍ കാണും'; സന്ദീപ് വാര്യര്‍ക്ക് വാട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശം; എസ്പിക്ക് പരാതി നല്‍കി സന്ദീപ്

സന്ദീപ് വാര്യര്‍ക്ക് വാട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശം; എസ്പിക്ക് പരാതി നല്‍കി സന്ദീപ്

Update: 2025-04-14 02:27 GMT

മലപ്പുറം: കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ഭീഷണി. വാട്സ്ആപ്പ് വഴിയാണ് സന്ദീപ് വാര്യര്‍ക്ക് നേരെ ഭീഷണി ലഭിച്ചത്. യുഎഇ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. കയ്യില്‍ കിട്ടിയാല്‍ വേറെ രീതിയില്‍ കാണുമെന്നാണ് വാട്‌സ്അപ്പില്‍ വന്ന ഭീഷണി സന്ദേശം. പിന്നാലെ എസ്പിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് സന്ദീപ് വാര്യര്‍.

വാട്‌സ്ആപ്പില്‍ വന്ന ഭീഷണി സന്ദേശമുള്‍പ്പെടെ നല്‍കിയായിരുന്നു സന്ദീപ് വാര്യര്‍ പാലക്കാട് എസ്പിയ്ക്ക് പരാതി നല്‍കിയത്. കയ്യില്‍ കിട്ടിയാല്‍ വേറെ രീതിയില്‍ കാണുമെന്ന സന്ദേശം വധഭീഷണിയാണെന്നും സന്ദീപ് വാര്യര്‍ എസ്പിക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പാണക്കാട് കുടുംബത്തെയും മുസ്ലീം മത വിഭാഗങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും മെസേജിലുണ്ട്. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയാണ് പരാതി കൈമാറിയത്.

Tags:    

Similar News