കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായി; 12 കാരിയെ കാണാതായത് വൈകിട്ട് സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങവേ

കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായി

Update: 2025-02-18 18:28 GMT

കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായി. എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി തന്‍വി സ്വിനീഷിനെയാണ് കാണാതായത്. സ്‌കൂള്‍വിട്ട് വീട്ടിലേക്കു മടങ്ങുമ്പോഴാണ് പന്ത്രണ്ടു വയസുകാരിയെ കാണാതായത്.

വൈകിട്ട് പച്ചാളത്തു വച്ചാണ് സൈക്കിളില്‍ വന്ന കുട്ടിയെ കാണാതായത്. കൊച്ചിയില്‍ വിവിധ ഇടങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. എസിപിയുടെ നേതൃത്വത്തില്‍ പുതുവൈപ്പില്‍ പരിശോധന നടത്തുന്നു.

Tags:    

Similar News