കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് പൊട്ടിത്തെറി ശബ്ദം; പേടിച്ച് പുറത്തിറങ്ങി ആളുകൾ; ആശങ്കയിൽ നാട്ടുകാർ; പോലീസെത്തി പരിശോധന;മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു; ഒരാൾ അറസ്റ്റിൽ; സംഭവം കണ്ണൂരിൽ

Update: 2024-12-20 09:21 GMT

കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് നാട്ടുകാരിൽ ഭീതി പടർത്തി വൻ ശബ്ദത്തിൽ പൊട്ടിത്തെറി. പിന്നാലെ മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. സംഭവത്തിൽ ഇപ്പോൾ ഒരാൾ അറസ്റ്റിലായി. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻറെ ടെറസിൽ നടത്തിയ തിരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്. പിടിയിലായ ഗിരീഷ് മുൻപ് ബിജെപി പ്രവർത്തകനായിരിന്നു.

ഇന്ന് രാവിലെ ഗിരീഷിൻ്റെ വീടിന് സമീപത്ത് വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. കേട്ട് പേടിച്ചുപോയ പ്രദേശവാസികളാണ് പോലീസിനെ വിളിച്ചുവരുത്തി. പോലീസെത്തി ഗിരീഷിൻ്റെ വീട്ടിലടക്കം തെരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ സൂക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Tags:    

Similar News