കേരളതീരത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജാഗ്രത നിർദ്ദേശവുമായി അധികൃതർ; തീ​ര​ദേ​ശ​വാ​സി​കൾക്കും മുന്നറിയിപ്പ്

Update: 2024-09-27 11:44 GMT


തി​രു​വ​ന​ന്ത​പു​രം: ഇന്ന് ക​ന്യാ​കു​മാ​രി തീ​ര​ത്ത് രാ​ത്രി 11.30 വ​രെ 0.9 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​ ഉണ്ടെന്ന് റിപ്പോർട്ടുകൾ.

ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രമാണ് ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകുന്നു.

ല​ക്ഷ​ദ്വീ​പി​ലെ മി​നി​ക്കോ​യ്, അ​ഗ​ത്തി, അ​മി​നി, ക​വ​ര​ത്തി തീ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യും ഉണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും പ്ര​ത്യേ​ക ജാ​ഗ്ര​ത പുലർത്തണമെന്നും മു​ന്ന​റി​യി​പ്പി​ൽ വ്യക്തമാകുന്നു.

പക്ഷെ കേ​ര​ള- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും ക​ർ​ണാ​ട​ക തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് വ്യക്തമാക്കി.

ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത ഉണ്ട്.

Tags:    

Similar News