എങ്ങനെയെങ്കിലും രാമക്കൽമേട്ടിൽ കയറണം; ഗൂഗിൾ മാപ്പ് നോക്കി പോകുന്നതിനിടെ അപകടം; ഇടുങ്ങിയ വഴിയിലേക്ക് ഇടിച്ചുകയറി ടൂറിസ്റ്റ് ബസ്; നിരവധിപേർക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2026-01-18 08:51 GMT
ഇടുക്കി: നാരകക്കാനത്ത് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 18 പേർക്ക് പരിക്ക്. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ടൂറിസ്റ്റ് ബസാണ് കാൽവരി മൗണ്ടിൽ നിന്ന് രാമക്കൽമേട്ടിലേക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുമ്പോൾ ഇടുങ്ങിയ വഴിയിലെ തിട്ടയിൽ ഇടിച്ചാണ് ബസ് മറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. ഡ്രൈവർക്ക് ഇടുങ്ങിയ വഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരമറിഞ്ഞ ഉടൻ ഇടുക്കി പോലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തു.