എടിഎമ്മില്‍ നിക്ഷേപിക്കേന്‍ ഏല്‍പ്പിക്കുന്ന പണം മുഴുവന്‍ നിക്ഷേപിക്കില്ല; വിത്ത്ഡ്രോവല്‍ അക്നോളഡ്ജ്മെന്റ് സ്ലിപ്പുകളില്‍ തിരിമറി നടത്തി പറ്റിച്ചത് 28 ലക്ഷം രൂപ; ബാങ്കിനെ പറ്റിച്ചത് രണ്ട് വര്‍ഷം; ബാങ്കിലെ ക്യാഷ് ഓപ്പറേറ്റീവ് എക്‌സിക്യൂട്ടീവുകളായ രണ്ട് പേര്‍ പിടിയില്‍
സുല്‍ത്താന്‍ബത്തേരി: എടിഎം നിക്ഷേപത്തിന് നല്‍കിയ പണം തട്ടിയെടുത്ത കേസില്‍ രണ്ട് ബാങ്ക് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. 28 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ബാങ്കിലെ ക്യാഷ് ഓപ്പറേറ്റീവ് എക്‌സിക്യൂട്ടീവുകളായ പുത്തന്‍പുരക്കല്‍ വീട്ടില്‍ നിന്നുള്ള പി.ആര്‍. നിധിന്‍രാജ് (34), പ്ലാംപടിയന്‍ വീട്ടില്‍ നിന്നുള്ള പി.പി. സിനൂപ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കേരള ഗ്രാമീണ്‍ ബാങ്കിന്റെ സുല്‍ത്താന്‍ബത്തേരി നോഡല്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരായിരുന്നു.
2021 നവംബറില്‍ ആരംഭിച്ച് 2023 സെപ്റ്റംബര്‍ വരെ വിവിധ ഘട്ടങ്ങളിലായി ഇരുവരും ചേര്‍ന്ന് എടിഎമ്മുകളില്‍ നിക്ഷേപിക്കേണ്ട പണത്തില്‍ പകുതി മാത്രം നിക്ഷേപിക്കുകയും ബാക്കിയുള്ളത് തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വ്യാജ വിലാസ രേഖകള്‍ ഉപയോഗിച്ച് എടിഎം വിത്ത്‌ഡ്രോവല്‍ സ്ലിപ്പുകളില്‍ തിരുത്തലുകള്‍ വരുത്തി ബാങ്കിന്റെ ആഭ്യന്തര പരിശോധനയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇക്കാര്യം സംശയത്തിനു തുടക്കമിട്ടത്, ബാങ്ക് സീനിയര്‍ മാനേജര്‍ നടത്തിയ അക്കൗണ്ടിങ് പരിശോധനയിലാണ്. സീനിയര്‍ മാനേജര്‍ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ വലയിലാക്കി. കേസില്‍ കൂടുതല്‍ വ്യക്തികളിലേക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.