കൊച്ചി കാലടിയിൽ ദാരുണ സംഭവം; വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ കയറിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
By : സ്വന്തം ലേഖകൻ
Update: 2025-12-09 10:39 GMT
കൊച്ചി: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ കയറിയ വോട്ടർ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാനെത്തിയത്.
പോളിംഗ് ബൂത്തിൽ വച്ച് ബാബു പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.