കരുനാഗപ്പള്ളിയില്‍ 105 കിലോഗ്രാം പാന്‍ മസാലയുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് എക്‌സൈസിന്റെ നോട്ടപ്പുള്ളിയായ ജഹാംഗീര്‍

105 കിലോഗ്രാം പാന്‍ മസാലയുമായി യുവാവ് അറസ്റ്റില്‍

Update: 2024-09-11 02:33 GMT
കരുനാഗപ്പള്ളിയില്‍ 105 കിലോഗ്രാം പാന്‍ മസാലയുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് എക്‌സൈസിന്റെ നോട്ടപ്പുള്ളിയായ ജഹാംഗീര്‍
  • whatsapp icon

കൊല്ലം: കരുനാഗപ്പള്ളിയില്‍ 105 കിലോഗ്രാം പാന്‍ മസാലയുമായി യുവാവ് അറസ്റ്റില്‍. കരുനാഗപ്പള്ളിയിലെ പ്രധാന പാന്‍ മസാല വില്‍പ്പനക്കാരില്‍ ഒരാളായ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന കുലശേഖരപുരം സ്വദേശി ജഹാംഗീര്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് ആറ് ചാക്കുകളിലായി 105 കിലോഗ്രാം പാന്‍ മസാല പിടിച്ചെടുത്തു. ചെറുകിട പാന്‍ മസാല കച്ചവടക്കാര്‍ക്ക് പാന്‍മസാല എത്തിച്ച് നല്‍കുന്ന മൊത്ത വിതരണക്കാരനാണ് ഇയാള്‍.

കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി എല്‍ വിജിലാലിന്റെ നേതൃത്വത്തിലാണ് കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന പാന്‍ മസാല ശേഖരം പിടികൂടിയത്. ഐ ബി പ്രിവന്റീവ് ഓഫീസര്‍ മനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ സാജന്‍, ജിനു തങ്കച്ചന്‍, ചാള്‍സ്.എച്ച്, അന്‍സര്‍.ബി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീപ്രിയ, അസിസ്റ്റന്റ് എക്‌സെസ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവര്‍ അബ്ദുള്‍ മനാഫ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Tags:    

Similar News