മൊബൈലില്‍ ഫോട്ടോ എടുക്കുന്നതിനിടെ ശബ്ദം ഉണ്ടാക്കിയതിന് തര്‍ക്കം; യുവാവിന് കുത്തേറ്റു; പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍

യുവാവിന് കുത്തേറ്റു

Update: 2024-09-17 13:02 GMT

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പലം സാവോയ് ബിയര്‍ പാര്‍ലറിന് സമീപമുള്ള കാര്‍പാര്‍ക്കിങ് സ്ഥലത്തിന് സമീപം യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച യുവാവ് അറസ്റ്റില്‍. പ്രതി യുവാവിനെ കത്തി കൊണ്ടു കുത്തി പരുക്കേല്‍ക്കുകയും തടയാന്‍ ചെന്ന സുഹൃത്തുക്കളെ അക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ സിറ്റി തയ്യില്‍ സ്വദേശി നിഥീഷിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിരുവോണ നാളില്‍ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം .പള്ളിക്കുന്നിലെ അനുഗ്രഹം ഹൗസില്‍ അജയ് ഉമേഷ് കുമാറി (24)നാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ സെയ്ന്‍ (20) ജിതിന്‍ (20) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉമേഷ് കുമാര്‍ കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സുഹൃത്തുക്കള്‍ക്ക് പരുക്കേറ്റത്. മൊബൈല്‍ ഫോണിന്‍ ഫോട്ടോയെടുക്കുന്നതിനിടെ ശബ്ദമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിലെത്തിയത്. സംഭവത്തിനു ശേഷം പ്രതി അവിടെ നിന്നും മുങ്ങിയെങ്കിലും മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു.

Tags:    

Similar News