ഡി വൈ ചന്ദ്രചൂഡ് കൊച്ചിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ സന്ദര്‍ശിച്ചു; ജനപക്ഷ വിധികളും നീതിപീഠത്തിന്റെ ഔന്നത്യം ഉയര്‍ത്തി പിടിക്കുന്ന നിരീക്ഷണങ്ങളുമാണ് ദേവന്‍ രാമചന്ദ്രന്‍ നടത്തുന്നതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്

ഡി വൈ ചന്ദ്രചൂഡ് കൊച്ചിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ സന്ദര്‍ശിച്ചു

Update: 2024-12-06 14:23 GMT

കൊച്ചി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. ദേവന്‍ രാമചന്ദ്രനെ കൊച്ചിയിലെ വസതിയിലെത്തി സന്ദര്‍ശിച്ചു.



സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ ആശംസ അറിയിക്കാന്‍ കൂടിയാണ് സന്ദര്‍ശനമെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ജനപക്ഷ വിധികളും നീതിപീഠത്തിന്റെ ഔന്നത്യം ഉയര്‍ത്തി പിടിക്കുന്ന നിരീക്ഷണങ്ങളുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തുന്നതെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

Tags:    

Similar News