തെരുവ് നായയെ കണ്ട് പേടിച്ചോടിയ ഒന്‍പതു വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു; മരണമടഞ്ഞത് കണ്ണൂര്‍ തുവ്വക്കുന്നിലെ മുഹമ്മദ് ഫസല്‍; കുട്ടി വീണത് ആള്‍മറയില്ലാത്ത വീട്ടില്‍

തെരുവ് നായയെ കണ്ട് പേടിച്ചോടിയ ഒന്‍പതു വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

Update: 2025-01-07 17:07 GMT

കണ്ണൂര്‍: കളിക്കുന്നതിനിടെ കടിക്കാനെത്തിയ തെരുവ് നായകളെ കണ്ടു പേടിച്ചോടിയ പിഞ്ചുബാലന്‍ കിണറ്റില്‍ വീണു മരിച്ചു. തലശേരി താലൂക്കിലെപാനൂര്‍ തൂവക്കുന്നിലാണ് അതിദാരുണമായ സംഭവമുണ്ടായത്.

തെരുവുനായയെ കണ്ട് ഭയന്നോടിയ ഒന്‍പതു വയസുകാരന്‍ ആള്‍മറയില്ലാത്ത കിണറ്റിലാണ് വീണ് മരിച്ചത്. തുവ്വക്കുന്നിലെ മുഹമ്മദ് ഫസലാണ് (9) മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് നായയെ കണ്ട് പേടിച്ചോടിയത്. കാണാതായ ഫസലിനെ തെരച്ചിലിനോടുവില്‍ സമീപത്തെ പറമ്പിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. തൂവ്വക്കുന്ന് ഗവ: എല്‍പി സ്‌കൂളിലെ

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഫസല്‍. ഉസ്മാന്‍, ഫൗസിയ ദമ്പതികളുടെ മകനാണ്.

Tags:    

Similar News