ആദ്യം ഹമാസിനെ ഒതുക്കി; പിന്നാലെ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനം തകര്‍ത്തു; ഒടുവില്‍ അടിവേര് മാന്താന്‍ കടന്നാക്രമണം: കാത്തിരുന്ന് ഇസ്രായേല്‍ കളത്തിലിറങ്ങുന്നത് രണ്ട് ഭീകര സംഘടനകളെയും ചുട്ട് ചാമ്പലാക്കാന്‍

ഇസ്രായേല്‍ കളത്തിലിറങ്ങുന്നത് രണ്ട് ഭീകര സംഘടനകളെയും ചുട്ട് ചാമ്പലാക്കാന്‍

Update: 2024-09-20 07:33 GMT

ടെല്‍ അവീവ്: 2023 ഒക്ടോബര്‍ 27, ഈ ദിവസം ഇസ്രായേലില്‍ കടന്നു കയറി നിരപരാധികളായ നൂറു കണക്കിന് പേരെ കൊന്നൊടുക്കുകയും ബന്ദികളാക്കുകയും ചെയ്ത ഹമാസ് തീവ്രവാദികളുടെ ചെയ്ത്തിയുടെ ബാക്കിപത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലെബനനില്‍ ഹിസ്ബുള്ള വിഭാഗത്തിന്റെ കൈയിലിരുന്നു പൊട്ടിത്തെറിച്ച പേജറുകള്‍. തങ്ങളെ തൊട്ടുകളിച്ചാല്‍ കാലങ്ങള്‍ കാത്തിരുന്നിട്ടായാലും അവര്‍ക്കെതിരെ ആഞ്ഞടിക്കുന്നതാണ് ഇസ്രായേല്‍ ശൈലി. ഒക്ടോബര്‍ 27ലെ രക്തച്ചൊരിച്ചിലിന് പകരം ചോദിക്കാന്‍ ഇസ്രായേല്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഹമാസ് ആദ്യം നാമാവശേഷമായി.

ഹമാസ് നേതാവ് ഇസ്രാമായില്‍ ഹനിയ്യയെ ഇറാന്റെ തലസ്ഥാനത്തു വെച്ചു തന്നെ തീര്‍ത്തു. ഇതിന് പിന്നാലെയാണ് ഇസ്രായേലിനോട് പകരം ചോദിക്കാന്‍ ഇറങ്ങിയ ഹിസ്ബുള്ളക്കും പണി കിട്ടിയത്. ഗാസയില്‍ ഇസ്രായേല്‍ യുദ്ധം തുടങ്ങിവെക്കുമ്പോള്‍ തന്നെ തങ്ങള്‍ക്കെതിരെ ആരെല്ലാം തിരിയുമെന്ന് ഇസ്രായേലിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇറാനെയും ഹിസ്ബുള്ളയെയും നേരിടാന്‍ കരുതല്‍ എടുത്തതും. മാസങ്ങള്‍ നീണ്ട പ്ലാനിംഗില്‍ പേജര്‍ ബോംബുകള്‍ പൊട്ടിത്തെറിപ്പിച്ചതും മൊസാദിന്റെ തന്ത്രമാണ്.

ഇതോടെ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനത്തെ തകര്‍ത്തിരിക്കുന്നു. ഇനി കൂട്ടത്തോടെ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹിസ്ബുള്ളക്ക് സാധിക്കില്ല. ഹിസ്മബുള്ളയെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന നിര്‍ത്തുന്ന തന്ത്രത്തില്‍ ഇസ്രായേല്‍ വിജയം കണ്ടു കഴിഞ്ഞു. ഇനി തലപൊക്കിയാല്‍ ആഞ്ഞടിക്കുമെന്ന തെളിവാണ് കഴിഞ്ഞ ദിവസം തുടക്കമിട്ട വ്യോമ ആക്രമണവും ഹിസ്ബുള്ള നേതാവ് പ്രസംഗിച്ചു കൊണ്ടിരിക്കവേയാണ് തുടര്‍ച്ചയായി ഇസ്രായേല്‍ വ്യോമ ആക്രമണം നടന്നത് എന്നതും ശ്രദ്ധേയമാണ്. അടുത്ത ഘട്ടത്തില്‍ ഹിസ്ബുള്ളയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കും ഇസ്രായേല്‍ കടന്നേക്കാം. അടിവേര് മാന്തുന്ന ആക്രമണത്തോടെ ഹമാസിനെയും ഹിസ്ബുള്ളയെയും ഇസ്രയേല്‍ ഇല്ലാതാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

മാസങ്ങളായി ഗാസയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങള്‍ പൂര്‍ണതോതില്‍ യുദ്ധത്തിലേക്ക് നീങ്ങിയിട്ടില്ല. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. എ്ന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇറാന്‍. ഇറാന്റെ പിന്തുണയോടെ ഇസ്രയേലിനെതിരെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാന്‍ അമേരിക്കയുയും രംഗത്തുവരും. അതുകൊണ്ട് ഇറാന്‍ തല്‍ക്കാലം അടങ്ങിയിരിക്കയാണ്. പശ്ചിമേഷ്യയല്‍ സമാധാനമുണ്ടാക്കാന്‍ ലോകരാജ്യങ്ങള്‍ വീണ്ടും അനുനയ ഫോര്‍മുലയുമായി രംഗത്തുവന്നേക്കാം.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലും ലബനനും തമ്മില്‍ ഒരു യുദ്ധം ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന വാദവുമായി ലെബനീസ് സ്ഥാനപതി അടക്കം രംഗത്തുവന്നിട്ടുണ്ട്.. ബ്രിട്ടനിലെ ലബനനന്‍ സ്ഥാനപതിയായ റമി മൊര്‍ടാഡയാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ലബനന്റെ സൈനികര്‍ ബ്രിട്ടനില്‍ പരിശീലനം നേടിയവര്‍ ആണെന്നും ആക്രമിക്കാന്‍ വന്നാല്‍ ശക്തമായ വ്യോമാക്രമണം നടത്തുമെന്നുമാണ് സ്ഥാനപതിയുടെ അവകാശവാദം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് നോക്കാം. ഇന്നലെ രാത്രി മാത്രം ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ 50 തവണയാണ് ലബനനില്‍ ബോംബാക്രമണം നടത്തിയത്. ലബനനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണമായിരുന്നു ഇത്.

ഹിസ്ബുള്ളയുടെ നൂറു കണക്കിന് റോക്കറ്റ് ലോഞ്ചറുകളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന് വീണത്. വെറും രണ്ട് മണിക്കൂര്‍ സമയം കൊണ്ടാണ് ഇസ്രയേല്‍ വ്യോമസേന ഹിസ്ബുള്ള താവളങ്ങള്‍ തകര്‍ത്തെറിഞ്ഞത്. ഇന്നലെ രാത്രി 9 മണിയോടെയാണ് ആക്രമണം തുടങ്ങിയത്. ഒക്ടോബര്‍ ഏഴിന് ശേഷം ലബനനിലേക്ക് നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമായിരുന്നു ഇതെന്ന് ലബനീസ് സര്‍ക്കാരും സമ്മതിച്ചിട്ടുണ്ട്. ആക്രമണം കൂടുതല്‍ ശക്തമായി തുടരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ ഇന്നലെ ഹിസ്ബുളള തലവനായ ഹസന്‍ നസറുള്ള ഇസ്രയേലിന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരുന്നു.

ഇസ്രയേല്‍ എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണെന്നും ഇതിന് കനത്ത തിരിച്ചടി നല്‍കും എന്നുമാണ് നസറുള്ളയുടെ പ്രഖ്യാപനം. ഇസ്രയേലിനെ യുദ്ധക്കുറ്റവാളികള്‍ എന്നും നസറുള്ള വിശേഷിപ്പിച്ചു. ഇസ്രയേല്‍ നടത്തിയത് കൂട്ടക്കൊലയാണെന്ന് വരെ നസറുള്ള ആരോപിച്ചു. ഇസ്രയേലിന് കനത്ത ശിക്ഷ തന്നെ നല്‍കുമെന്നും നസറുള്ള പ്രസംഗത്തിന് ഒടുവില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിചിത്രമായ കാര്യം നസറുള്ളയുടെ ഈ പ്രസംഗം നടക്കുന്ന സമയത്ത് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ലബനനില്‍ ആഞ്ഞടിക്കുകയായിരുന്നു എന്നതാണ്.

പ്രസംഗത്തിനിടയില്‍ തന്നെ ബോംബ് സ്ഫോടനങ്ങളുടെ ശബ്ദവും കേള്‍ക്കാമായിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദി പ്രസ്ഥാനമായ ഹിസ്ബുള്ള കഴിഞ്ഞ ഒക്ടോബര്‍ 7 ന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ ആക്രമിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ

അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇസ്രയേലിലേക്ക് നിരന്തരമായ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഗാസയില്‍ ഹമാസ് തീവ്രവാദികളെ നേരിടുന്നതിലായിരുന്നു ഇസ്രയേല്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹമാസിന്റെ തലവനായിരുന്ന ഇസ്മായില്‍ ഹനിയ ഉള്‍പ്പെടെ പ്രധാനപ്പെട്ടവരെ എല്ലാം തന്നെ ഇസ്രയേല്‍ വധിച്ചു കഴിഞ്ഞു.

പുതിയ തലവനായ യാഹ്യാ സിന്‍വറിനാകട്ടെ ഗാസയിലെ ഒളിവ് സങ്കേതത്തില്‍ നിന്ന് പുറത്തിറങ്ങാനും കഴിയാത്ത സ്ഥിതിയാണ്. ഹമാസ് ഭീകരരില്‍ 50 ശതമാനത്തിലേറെ പേര്‍ ഇതിനകം കൊല്ലപ്പെട്ട് കഴിഞ്ഞു. 25 ശതമാനത്തോളം പേര്‍ മാരകമായി പരിക്കേറ്റ് ചികിത്സയിലാണ്.

അവശേഷിക്കുന്ന 25 ശതമാനം ഹമാസ് ആയുധങ്ങള്‍ പോയിട്ട് കൃത്യമായി ഭക്ഷണം പേലും കിട്ടാതെ അവസ്ഥയാണ് ഉള്ളത്. റഫായിലെ ഹമാസ് ബ്രിഗേഡ് പൂര്‍ണമായും ഇല്ലാതായി കഴിഞ്ഞതായി ഇസ്രയേല്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ ഇപ്പോള്‍ ഹിസ്ബുള്ളയെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയത്. ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വടക്കന്‍ അതിര്‍ത്തിയിലാണ്.

അതായത് ലബനനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തേക്കാണ് ഇസ്രേയല്‍ സൈന്യം സര്‍വ്വ സന്നാഹങ്ങളുമായി എത്തിയിരിക്കുന്നത്. നേരത്തേ ഭീകാരക്രമണത്തെ തുടര്‍ന്ന് ഈ മേഖലയില്‍ നിന്ന് ഒഴിഞ്ഞു പോയ തങ്ങളുടെ പൗരന്‍മാരെ സുരക്ഷിതരായി തിരികെ എത്തിക്കുക എന്ന ദൗത്യവും ഇസ്രയേലിന് മുന്നിലുണ്ട്. ഹിസ്ബുള്ള ഭീകരാക്രമണം നിര്‍ത്തിയാല്‍ മാത്രമേ തങ്ങള്‍ ഇസ്രയേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുകയുള്ളൂ എന്ന അമേരിക്കയുടെ പ്രഖ്യാപനവും ഹിസ്ബുള്ളയെ വെട്ടിലാക്കിയിരിക്കുകയാണ്.

ഇസ്രയോല്‍ ചാര സംഘടനയായ മൊസാദിന്റെ നേതൃത്വത്തിലാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്നാണ് വിവിധ സുരക്ഷാ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പ്രദേശത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ ഇരു വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് യു.എസും യുകെയയും ആവശ്യപ്പെട്ടു. നയതന്ത്ര പരമായ പരിഹാരം യു എസ് മുന്നോട്ടു വച്ചപ്പോള്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ എത്രയും പെട്ടന്ന് വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലെബനനിലെ ഹിസ്ബുള്ളക്കായി പേജറുകള്‍ നിര്‍മിച്ച ഹംഗറി ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങ് ഒരു ഇസ്രയേല്‍ ഷെല്‍ കമ്പനിയാണെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഹംഗറിയിലേക്കും ബള്‍ഗേറിയയിലേക്കും സംശയങ്ങള്‍ നീളുന്നു. മലായളിയും വിവാദത്തിയാിട്ടുണ്ട്. 2022 മുതലാണ് പേജറുകളുടെ കയറ്റുമതി ആരംഭിച്ചത്. മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കാനും ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പേജറുകളിലേക്ക് മാറാനും ഹിസ്ബുള്ള നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതിനു മുന്‍പ് തന്നെ ഇലക്ട്രോണിക് ആക്രമണത്തിനുള്ള പദ്ധതി ഇസ്രയേല്‍ ചാരസംഘടന മൊസാദ് തയാറാക്കിയിരുന്നു. ഇതിനായി ഒന്നിലധികം ഷെല്‍ കമ്പനികളും ഇസ്രയേല്‍ ആരംഭിച്ചിരുന്നു. ഉടമസ്ഥരുടെ ഐഡിന്റിറ്റി പൂര്‍ണമായി ഒഴിവാക്കിയായിരുന്നു ഷെല്‍ കമ്പനികളുടെ രൂപീകരണം.

Tags:    

Similar News