കിണറിന് ചുറ്റും മൂക്കിൽ തുളഞ്ഞുകയറുന്ന രീതിയിൽ ദുർഗന്ധം; എത്തിനോക്കിയപ്പോൾ കണ്ടത് ദയനീയ കാഴ്ച; കടും കറുപ്പ് നിറത്തിൽ കുടിവെള്ളം; ഹോട്ടലിലെ മലിനജല ഭീഷണിയിൽ പോർക്കുളം പഞ്ചായത്തിലെ ഒരു കുടുംബം; പരാതി നൽകിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണം; ആകെ പൊറുതിമുട്ടിയ അവസ്ഥയിൽ വീട്ടുകാർ

Update: 2025-07-24 11:25 GMT

തൃശൂർ: ഹോട്ടലിലെ മലിനജലം കിണറിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. ഇതോടെ കിണർ മുഴുവൻ മലിനജലം കൊണ്ട് മുങ്ങിയിരിക്കുകയാണ്. തൃശൂർ ജില്ലയിൽ പോർക്കുളം പഞ്ചായത്തിൽ രാധാകൃഷ്ണന്റെ വീട്ടിലാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന് 75 വയസ്സ് ഉണ്ട്. കിണറിന് ചുറ്റും മൂക്കിൽ തുളഞ്ഞുകയറുന്ന രീതിയിലാണ് ദുർഗന്ധം. ഒന്ന് എത്തിനോക്കുമ്പോൾ ദയനീയ കാഴ്ചയാണ്. കടും കറുപ്പ് നിറത്തിലാണ് കുടിവെള്ളം ഉള്ളത്. തൃശൂരിലെ തന്നെ അറിയപ്പെടുന്ന 'ഓവൻ ഷവായ്' എന്ന ഹോട്ടലിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

രാധാകൃഷ്ണന്റെ വീട്ടിലെ കിണറിലെ കുടിവെള്ളത്തിലാണ് 2023 മുതൽ ഇത്തരം ദുരനുഭവം നേരിടുന്നത്. രാധാകൃഷ്ണന്റെ വീടിനോട് ചേർന്ന് തന്നെ അദ്ദേഹത്തിന്റെ അനുജനും താമസിക്കുന്നത്. അതിന്റെ തൊട്ട് അടുത്ത് തന്നെ 'ഓവൻ ഷവായ്' എന്ന ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അവിടെത്തെ മലിനജലം മുഴുവൻ ഈ കിണറിലേക്കാണ് എത്തുന്നത്. ഇതോടെ 2023 മുതൽ കിണർ ഉപയോഗ ശൂന്യമായി കിടക്കുകയാണ്.

കിണറിനു ചുറ്റുപ്പാട് മുഴുവനും രൂക്ഷമായ ഗന്ധമാണ്. പഞ്ചായത്തിൽ ഉൾപ്പടെ എല്ലായിടത്തും പരാതി കൊടുത്തിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി ഉണ്ട്. പക്ഷെ ഒരിടത്ത് നിന്നും നീതി കിട്ടിയിട്ടില്ലെന്ന് പരാതിക്കാരൻ പറയുന്നു. ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. വെള്ളം കുടിച്ച് ജീവിക്കാൻ കൂടി ചിലർ സമ്മതിക്കുന്നില്ലെന്നും രാധാകൃഷ്ണന്റെ അനുജൻ പറയുന്നു.

അതുപോലെ ഹോട്ടലുകാർ അവിടെ ഉള്ളത് കൊണ്ട് ഒരു പ്രശ്‌നവും ഇല്ലെന്നും. പക്ഷെ ജനങ്ങളെ ഉപദ്രവിച്ചിട്ട് അല്ല അത് നേടേണ്ടത് എന്നും പറയുന്നു. ഇങ്ങനെ ദ്രോഹിച്ചിട്ട് എന്തിനാണ് അവർ പൈസ ഉണ്ടാക്കുന്നുവെന്നും പരാതിക്കാരൻ ചോദിക്കുന്നു. ഹോട്ടലുകാരോട് ഞങ്ങൾ കാല് പിടിച്ച് പറഞ്ഞു. പഞ്ചായത്തിന് വരെ പരാതി നൽകി പക്ഷെ ആരും ഞങ്ങളെ ഗൗനിക്കുന്നില്ല.

ഹോട്ടലിന്റെ വക ഭീഷണി ഉണ്ടെന്നും ആരോപണം ഉണ്ട്. വർഷങ്ങൾ പഴക്കമുള്ള കിണറാണ് മലിനമായി കിടക്കുന്നത്. ഇപ്പോൾ വെള്ളം പൈസ കൊടുത്ത് വാങ്ങാനുള്ള അവസ്ഥയാണ്. ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക ഞങ്ങളുടെ കുടിവെള്ളം ശരിയാക്കി തരുക. ഹോട്ടലിന് കർശന നിർദ്ദേശങ്ങൾ കൊടുക്കുക. ഇതൊക്കെയാണ് ഇപ്പോൾ പരാതിക്കാരുടെ ആവശ്യം.

അതേസമയം, ഇതേ ഹോട്ടൽ ഉടമയ്ക്ക് നേരത്തെയും സമാന പരാതി ഉണ്ടായിരുന്നു. അകലാട് സ്കൂളിനു സമീപത്തുള്ള അകലാട് മിനി എംസിഎഫ് പരിസരത്ത് മാലിന്യം തള്ളിയ സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്ക് പിഴ ചുമത്തിയിരുന്നു. 'ഓവൻ ഷെവായി' ഹോട്ടലിൽ നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളിയത്. അന്ന് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്നാണ് പരിശോധന നടത്തിയത്. ഹോട്ടൽ ഉടമയെ സ്ഥലത്തെത്തിച്ച് മാലിന്യം നീക്കം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ, ഐആർടിസി കോഡിനേറ്റർ ബി.എസ്. ആരിഫ, പഞ്ചായ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Tags:    

Similar News