അജ്മലിനെയും ശ്രീക്കുട്ടിയെയും സാഹസികമായി പിന്തുടര്‍ന്നു; പ്രതികളെ പിടികൂടിയവര്‍ക്കെതിരെ കേസെടുത്ത് പോലീസ്; 5 പേര്‍ക്കെതിരെ കേസ് അജ്മലിന്റെ മൊഴിയില്‍

5 പേര്‍ക്കെതിരെ കേസ് അജ്മലിന്റെ മൊഴിയില്‍

Update: 2024-09-18 08:08 GMT

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ അപകടശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്നു പിടികൂടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തി കരുനാഗപ്പള്ളി കോടതിക്കു സമീപം തടഞ്ഞു നിര്‍ത്തി ആക്രമിച്ചെന്ന പ്രതി മുഹമ്മദ് അജ്മലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെയാണ് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്.

അജ്മലിന്റെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അജ്മലിന് മര്‍ദനമേറ്റിരുന്നു.തനിക്ക് മര്‍ദ്ധനമേറ്റെന്ന് അജ്മല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.തുടര്‍ന്നാണ് സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.

സംഭവത്തിന് ശേഷം പ്രതികള്‍ 6 കിലോമീറ്റര്‍ കാറോടിച്ചു കരുനാഗപ്പള്ളിയില്‍ നിര്‍ത്തിയപ്പോഴണ് നാട്ടുകാര്‍ വാഹനം വളയുന്നത്.

അജ്മലിനെ പിടികൂടാന്‍ ശ്രമിക്കുന്ന നാട്ടുകാര്‍ കാറിന്റെ ബംപര്‍ ഇളക്കിയെടുത്ത് അജ്മലിനെ തല്ലാനോങ്ങുന്നുമുണ്ട്.നാട്ടുകാര്‍ തല്ലിയപ്പോള്‍ അജ്മല്‍ തിരിച്ചുതല്ലുന്നതും വിഡിയോയില്‍ കാണാം.ഈ സമയത്താണ് ശ്രീക്കുട്ടി കാറില്‍ നിന്നും ഇറങ്ങിയോടുന്നത്.കാറില്‍ നിന്നും ഇറങ്ങിയോടിയ രണ്ടുപേരും സമീപത്തെ വീട്ടിലേക്കാണ് ഓടിക്കയറിയത്.ഇവിടെ വച്ചാണ് മര്‍ദ്ദനമേറ്റതെന്നാണ് അജ്മല്‍ പറയുന്നത്.

ശ്രീക്കുട്ടിയെ ഉടനെ കസ്റ്റഡിയിലെടുത്തെങ്കിലും അജ്മലിനെ പിറ്റേന്നാണു പിടികൂടിയത്.അതേസമയം സംഭവത്തില്‍ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്.നീചമായ കുറ്റകൃത്യമായി കണക്കാക്കി പരമാവധി ശിക്ഷ ലഭ്യമാക്കനുള്ള തീവ്രശ്രമത്തിലാണ് ശാസ്താംകോട്ട പോലീസ്. അജ്മല്‍ മദ്യപിച്ചിട്ടുണ്ടെന്ന് അറസ്റ്റ് ചെയ്തപ്പോള്‍ വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. അയാളുടെമേല്‍ ബോധപൂര്‍വമായ നരഹത്യക്കുറ്റവും ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.

കടയില്‍നിന്ന് സാധനംവാങ്ങി സ്‌കൂട്ടറില്‍ മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ദിശ തെറ്റി അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞുമോള്‍ മരിച്ചത്. താഴെ വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ കാര്‍ രണ്ടുതവണ കയറ്റിയിറക്കിയതാണ് മരണകാരണം.ഇടിച്ച കാര്‍ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലാണ്.തിങ്കളാഴ്ച ഫൊറന്‍സിക് സംഘമെത്തി കാര്‍ പരിശോധിച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കാര്‍ കോടതിക്ക് കൈമാറും.

അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ പോലീസിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടാകണമെന്ന് കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദ്, മക്കളായ സോഫിയ, അല്‍ഫിയ എന്നിവര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ കുഞ്ഞുമോളുടെ വീട്ടിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. റൂറല്‍ എസ്.പി. നേരിട്ടാണ് അന്വേഷണപുരോഗതി വിലയിരുത്തുന്നത്.

അജ്മല്‍ വിവിധ കേസുകളില്‍ പ്രതിയായതിനാല്‍ കാറിന്റെ ഉടമയെ സംബന്ധിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. അജ്മലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് കുന്നത്തൂര്‍ ആര്‍.ടി.ഓഫീസും നടപടി തുടങ്ങി. വനിതാ ഡോക്ടറുടെ രക്തസാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും അജ്മലിനെയും ശ്രീക്കുട്ടിയെയും സാഹസികമായി പിന്തുടര്‍ന്നു; പ്രതികളെ പിടികൂടിയവര്‍ക്കെതിരെ കേസെടുത്ത് പോലീസ്; 5 പേര്‍ക്കെതിരെ കേസ് അജ്മലിന്റെ മൊഴിയില്‍

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ അപകടശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്നു പിടികൂടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തി കരുനാഗപ്പള്ളി കോടതിക്കു സമീപം തടഞ്ഞു നിര്‍ത്തി ആക്രമിച്ചെന്ന പ്രതി മുഹമ്മദ് അജ്മലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെയാണ് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്.

അജ്മലിന്റെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അജ്മലിന് മര്‍ദനമേറ്റിരുന്നു.തനിക്ക് മര്‍ദ്ധനമേറ്റെന്ന് അജ്മല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.തുടര്‍ന്നാണ് സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ 6 കിലോമീറ്റര്‍ കാറോടിച്ചു കരുനാഗപ്പള്ളിയില്‍ നിര്‍ത്തിയപ്പോഴണ് നാട്ടുകാര്‍ വാഹനം വളയുന്നത്.

അജ്മലിനെ പിടികൂടാന്‍ ശ്രമിക്കുന്ന നാട്ടുകാര്‍ കാറിന്റെ ബംപര്‍ ഇളക്കിയെടുത്ത് അജ്മലിനെ തല്ലാനോങ്ങുന്നുമുണ്ട്.നാട്ടുകാര്‍ തല്ലിയപ്പോള്‍ അജ്മല്‍ തിരിച്ചുതല്ലുന്നതും വിഡിയോയില്‍ കാണാം.ഈ സമയത്താണ് ശ്രീക്കുട്ടി കാറില്‍ നിന്നും ഇറങ്ങിയോടുന്നത്.കാറില്‍ നിന്നും ഇറങ്ങിയോടിയ രണ്ടുപേരും സമീപത്തെ വീട്ടിലേക്കാണ് ഓടിക്കയറിയത്.ഇവിടെ വച്ചാണ് മര്‍ദ്ദനമേറ്റതെന്നാണ് അജ്മല്‍ പറയുന്നത്.

ശ്രീക്കുട്ടിയെ ഉടനെ കസ്റ്റഡിയിലെടുത്തെങ്കിലും അജ്മലിനെ പിറ്റേന്നാണു പിടികൂടിയത്.അതേസമയം സംഭവത്തില്‍ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്.നീചമായ കുറ്റകൃത്യമായി കണക്കാക്കി പരമാവധി ശിക്ഷ ലഭ്യമാക്കനുള്ള തീവ്രശ്രമത്തിലാണ് ശാസ്താംകോട്ട പോലീസ്. അജ്മല്‍ മദ്യപിച്ചിട്ടുണ്ടെന്ന് അറസ്റ്റ് ചെയ്തപ്പോള്‍ വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. അയാളുടെമേല്‍ ബോധപൂര്‍വമായ നരഹത്യക്കുറ്റവും ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.

കടയില്‍നിന്ന് സാധനംവാങ്ങി സ്‌കൂട്ടറില്‍ മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ദിശ തെറ്റി അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞുമോള്‍ മരിച്ചത്. താഴെ വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ കാര്‍ രണ്ടുതവണ കയറ്റിയിറക്കിയതാണ് മരണകാരണം.ഇടിച്ച കാര്‍ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലാണ്.തിങ്കളാഴ്ച ഫൊറന്‍സിക് സംഘമെത്തി കാര്‍ പരിശോധിച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കാര്‍ കോടതിക്ക് കൈമാറും.

അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ പോലീസിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടാകണമെന്ന് കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദ്, മക്കളായ സോഫിയ, അല്‍ഫിയ എന്നിവര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ കുഞ്ഞുമോളുടെ വീട്ടിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. റൂറല്‍ എസ്.പി. നേരിട്ടാണ് അന്വേഷണപുരോഗതി വിലയിരുത്തുന്നത്.

അജ്മല്‍ വിവിധ കേസുകളില്‍ പ്രതിയായതിനാല്‍ കാറിന്റെ ഉടമയെ സംബന്ധിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. അജ്മലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് കുന്നത്തൂര്‍ ആര്‍.ടി.ഓഫീസും നടപടി തുടങ്ങി. വനിതാ ഡോക്ടറുടെ രക്തസാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും.

Tags:    

Similar News