കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ച കേസ്: മേയര്‍ ആര്യ രാജേന്ദ്രന്‍ അടക്കം മൂന്നുപേരെ ഒഴിവാക്കി പോലീസ് കുറ്റപത്രം; ഏക പ്രതി മേയറുടെ സഹോദരന്‍ മാത്രം; ആര്യയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു കോടതിയില്‍

മേയര്‍ ആര്യ രാജേന്ദ്രന്‍ അടക്കം മൂന്നുപേരെ ഒഴിവാക്കി പോലീസ് കുറ്റപത്രം

Update: 2025-12-02 10:29 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ കെ.എം. അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കെ.എം. അരവിന്ദ് മാത്രമാണ് നിലവില്‍ ഈ കേസില്‍ പ്രതിയായിട്ടുള്ളത്.

കോടതി നിര്‍ദ്ദേശപ്രകാരമുള്ള കേസ്

ഡ്രൈവര്‍ യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. എന്നാല്‍, കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ മേയറെ വീണ്ടും പ്രതിചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് യദു കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്. ഹര്‍ജിക്കാരനുവേണ്ടി അഡ്വക്കറ്റ് അശോക്. പി. നായരാണ് ഹാജരായത്.

സംഭവം:

2024 ഏപ്രില്‍ 27-ന് രാത്രി പാളയം ജംഗ്ഷനില്‍ വെച്ച് മേയറും ഭര്‍ത്താവും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും, തുടര്‍ന്ന് ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടാവുകയും ആക്രമണം നടന്നു എന്നുമാണ് കേസ്.

Tags:    

Similar News