പല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ രക്ഷിച്ചത് ശ്രീതു; ഒടുവില്‍ ശ്രീതുവിനോടും വഴിവിട്ട ബന്ധത്തിന് ശ്രമം; മോഹം നടക്കാതെ വന്നതോടെ വൈരാഗ്യമായി; എല്ലാറ്റിനും തടസ്സമായി 'അമ്മാവന്‍' കണ്ട കുഞ്ഞിനെ കണ്ണില്‍ ചോരയില്ലാതെ കിണറ്റിലെറിഞ്ഞു; ഹരികുമാറിന്റെ കുറ്റസമ്മതമൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്; അമ്മയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ വിട്ടയച്ചു
ശ്രീതുവിനോടും ഹരികുമാര്‍ വഴിവിട്ട ബന്ധത്തിന് ശ്രമിച്ചു
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കുട്ടിയുടെ അമ്മാവന്‍ എന്തിന് കിണറ്റിലെറിഞ്ഞുകൊന്നു എന്ന ചോദ്യത്തിന് പൊലീസ് ഉത്തരം കണ്ടെത്തി. കേസില്‍ അമ്മാവന്‍ ഹരികുമാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് വിവരം പുറത്തുവന്നത്. കുഞ്ഞിന്റെ അമ്മയായ സഹോദരി ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങള്‍ക്ക് ഹരികുമാര്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി. കുഞ്ഞിന്റെ അമ്മയുടെ പങ്കില്‍ സംശയമുണ്ടെങ്കിലും തല്‍ക്കാലത്തേക്ക് ചോദ്യം ചെയ്ത് വിട്ടയച്ചു.
ഹരികുമാറിന്റെ ചില താത്പര്യങ്ങളും ആവശ്യങ്ങളും നടക്കാത്തതിന്റെ വൈരാഗ്യമാണ് കുഞ്ഞിന്റെ ജീവനെടുക്കുന്നതില്‍ കലാശിച്ചതെന്നാണ് മൊഴി. പല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങള്‍ കാണിച്ചു. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാന്‍ ശ്രീതു ശ്രമിച്ചു. കുട്ടി തന്റെ ആവശ്യങ്ങള്‍ക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നു. ഇതാണ് ഹരികുമാറിന്റെ കുറ്റസമ്മതം. ഇയാള്‍ പറഞ്ഞത് പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അമ്മയുടെ പങ്കിലടക്കം പൊലീസിന് സംശയങ്ങളുണ്ട്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
പ്രാഥമിക മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരന്‍ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ പൊലീസിനെ വട്ടം കറക്കി. അന്വേഷിച്ച് കണ്ടുപിടിക്കെന്നായിരുന്നു ഹരികുമാറിന്റെ പൊലീസിനോടുള്ള വെല്ലുവിളി. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഒടുവിലായിരുന്നു പ്രതിയുടെ കുറ്റസമ്മതം. തത്കാലത്തേക്ക് വിട്ടയച്ചെങ്കിലും ശ്രീതു സംശയനിഴലില്‍ തന്നെയാണ്. ഏറെ നാളെയായി ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും അകന്നു കഴിയുകയാണ്. ഇവര്‍ക്ക് എട്ട് വയസ്സുള്ള മകള്‍ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേക്ക് വന്നിരുന്നത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു ഇതിന്റെ പേരില്‍ കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. വീട്ടില്‍ കുരുക്കിട്ട നിലയില്‍ കയറുകളും കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ഷാജി പറഞ്ഞു. ഹരികുമാറിനെ വൈദ്യപരിശോധനയ്ക്കു ശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
കുട്ടി കിണറ്റില്‍ വീണു മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്നുള്ള നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്.
കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്ന് ഹരികുമാര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. രാവിലെ ആറു മണിക്കാണ് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞത്. കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയക്കനാണ് തീരുമാനമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു.
ബാലരാമപുരത്ത് കൊലപ്പെട്ട രണ്ടുവയസ്സുകാരിയോട് അമ്മാവന്‍ ഹരികുമാറിന് അകാരണമായ ദേഷ്യമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ശ്രീതുവിന്റെ മൊഴികളില്‍ ധാരാളം വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.
അച്ഛനൊപ്പാമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി, എന്നാല്‍ പിതാവ് ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് ശ്രീതു പറയുന്നതില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തിയത്.
ചോദ്യം ചെയ്യലില്‍ ശ്രീതുവിന്റൈയും ശ്രീജിത്തിന്റെയും ഹരികുമാറിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഏറെ നാളെയായി ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും അകന്നു കഴിയാണ്. ഇവര്‍ക്ക് എട്ട് വയസ്സുള്ള മകള്‍ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. ഹരികുമാറിന്റെ മുറിയിലെ കട്ടില്‍ കത്തിയ നിലയാണ്. വീട്ടില്‍ കുരുക്കിട്ട നിലയില്‍ കയറുകളും കണ്ടെത്തിയിരുന്നു. കുഞ്ഞിനെ കൊന്ന ശേഷം കൂട്ട ആത്മഹത്യക്കാണോ ശ്രമമെന്നായിരുന്നു സംശയമെങ്കിലും അത് പൊലീസ് തള്ളി. അമ്മയുടെ കുടുംബവീട്ടിലാണ് കുഞ്ഞിനെ സംസ്‌കരിച്ചത്. അച്ഛന്‍ ശ്രീജിത്തിനെയും അമ്മൂമ്മയും ശ്രീകലയെയും സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ പൊലീസ് എത്തിച്ചിരുന്നു.