വർഷങ്ങൾ നീണ്ട പ്രണയം പൂവണിയാൻ മണിക്കൂറുകൾ മാത്രം; വിവാഹം നിശ്ചയിച്ചിരുന്ന പള്ളിയിലെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി; മറന്നുപോയ കുറച്ചു സാധനങ്ങൾ കൂടി വാങ്ങി വരും വഴിയിൽ ദുരന്തം; ഒരുമിക്കും മുൻപേ പ്രാണൻ വെടിഞ്ഞു; ഉള്ളുലഞ്ഞ് കുടുംബങ്ങള്‍;എങ്ങനെ ആശ്വാസിപ്പിക്കുമെന്നറിയാതെ നാട്ടുകാർ; തീരാ നൊമ്പരമായി ജിജോയുടെ വേർപാട്!

Update: 2025-01-30 10:23 GMT

കോട്ടയം: ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വരൻ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഒരു നാടിനെ തന്നെ നടുക്കിയ വാർത്ത ആയിരിന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയില്‍ ജിന്‍സന്‍ - നിഷ ദമ്പതികളുടെ മകന്‍ ജിജോമോന്‍ ജിന്‍സണ്‍ (21) മരിച്ചത്.

എംസി റോഡില്‍ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് പള്ളിയില്‍ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് അപ്രത്യക്ഷ്യമായി വിധി ജിജോയെ കവർന്നത്.

വർഷങ്ങളുടെ പ്രണയം സാഫല്യമാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇരുപത്തിരണ്ടുകാരൻ ജിജോയുടെ ജീവൻ നഷ്ടമായത്. ഇന്ന് രാവിലെ പത്ത് മണിക്ക് ഇലക്കാട് പള്ളിയിൽ വെച്ചായിരുന്നു ജിജോയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ആവശ്യത്തിനുള്ള ചില സാധനങ്ങൾ വാങ്ങി കുറുവിലങ്ങാട് നിന്ന് വയലയിലെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ദുരന്തം.

ജിജോയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ട്രാവലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ റോഡിലേക്ക് തെറിച്ച് വീണ ജിജോ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന അജിത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലത്തല സ്വദേശി ജിൻസന്റെയും നിഷയുടേയും മകനാണ് ജിൻസൺ.

കുറവിലങ്ങാട് ഭാഗത്തു നിന്നു വരുകയായിരുന്നു ബൈക്ക്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന വാന്‍ ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡില്‍ തെറിച്ചു വീണു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജിജോമോന്റെ സഹോദരിമാര്‍: ദിയ, ജീന

Tags:    

Similar News