യുക്രൈന്‍ സൈനികനെ കത്തി കുത്തിവീഴ്ത്തി റഷ്യന്‍ ഭടന്‍; തുടര്‍ച്ചയായി കുത്തേറ്റ് രക്തം വാര്‍ന്ന് മരണാസന്നനായപ്പോള്‍ അമ്മയ്ക്ക് മൊബൈലില്‍ അന്ത്യസന്ദേശം അയച്ചു; ഗ്രനേഡ് സ്വയം പൊട്ടിച്ച് മരിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ ചിന്നിച്ചിതറി; ഒടുവില്‍ തന്നെ കൊന്നു തരൂ.. എന്ന് റഷ്യക്കാരനോട് യാചന; റഷ്യ-യുക്രൈന്‍ യുദ്ധ മുഖത്ത് സംഭവിക്കുന്നത്..

Update: 2025-01-04 09:49 GMT


Full View

കീവ്: റഷ്യാ- യുക്രൈന്‍ യുദ്ധത്തിനിടയില്‍ ഒരു യുക്രൈന്‍ സൈനികന്‍ റഷ്യന്‍ സൈനികന്റെ കത്തി കൊണ്ടുള്ള ആക്രമണത്തില്‍ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങല്‍ വൈറലാകുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

തകര്‍ന്ന ഒരു കെട്ടിടത്തിന് മുന്നില്‍ വെച്ചാണ് റഷ്യന്‍ സൈനികനായ ട്യൂട്ട എന്ന് വിളിക്കപ്പെടുന്ന വ്യക്തി യുക്രൈന്‍ സൈനികനെ കത്തി കൊണ്ട് നേരിടുന്നത്. അതേസമയം മരിക്കുന്നതിന് മുമ്പ് അമ്മക്ക് മൊബൈല്‍ഫോണില്‍ മെസേജ് അയയ്ക്കുന്ന യുക്രൈന്‍ സൈനികന്റെ മുന്നില്‍ റഷ്യന്‍ സൈനികന്‍ മുട്ട് കുത്തി നിന്ന് ആദരം പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വടക്കന്‍ സൈബീരിയയിലെ സഖാ റിപ്പബ്ലിക്കില്‍ നിന്നുള്ള സൈനികനാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നാണ് കരുതപ്പെടുന്നത്.

എതിരാളിയെ കത്തി കൊണ്ട് നേരിട്ട് കീഴടക്കിയ സൈനികനെ അഭിവാദ്യം അര്‍പ്പിക്കുന്ന രീതിയില്‍ നിരവധി പോസ്റ്റുകളാണ്

സമൂഹമാധ്യമങ്ങളില്‍ കാണപ്പെടുന്നത്. യുക്രൈന്‍ സൈനികന്‍ തന്നെയാണ് ഇത് ചിത്രീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ ആദ്യം കാണുന്നത് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നതായിട്ടാണ്. തുടര്‍ന്ന് യുക്രൈന്‍ സൈനികന്‍ റഷ്യക്കാരന്റെ കൈയ്യിലുള്ള ഓട്ടോമാറ്റിക് റൈഫിള്‍ പിടിച്ചെടുക്കുന്നു. എന്നാല്‍ ഇതിനിടയില്‍ റഷ്യന്‍ സൈനികന്‍ തന്റെ കൈവശമുള്ള കത്തി കൊണ്ട് യുക്രൈന്‍ സൈനികന്റെ തുടയില്‍ ആഞ്ഞ് കുത്തുന്നു.

ഏറ്റുമുട്ടുന്നതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും നടക്കുന്നുണ്ട്. റഷ്യക്കാരനോട് യുക്രൈന്‍ സൈനികന്‍ നിങ്ങള്‍ ഞങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ വന്നവരാണെന്നും ദേഷ്യത്തോടെ പറയുന്നുണ്ട്. തുടയില്‍ കുത്തേറ്റ് വീണ യുക്രൈന്‍ സൈനികനെ റഷ്യന്‍ ഭടന്‍ വീണ്ടും കുത്തുന്നു. രക്തം വാര്‍ന്നു പോയ അയാള്‍ തറയില്‍ വീണ് കിടക്കുകയാണ്. മരണം അടുത്തു എന്ന് മനസിലായ അയാള്‍ തന്റെ അമ്മയ്ക്ക് മൊബൈലില്‍ മെസേജ് അയയ്ക്കുകയാണ്. മരണസമയത്ത് റഷ്യന്‍ സൈനികന്‍ താന്‍ ആക്രമിച്ച സൈനികന് മുന്നില്‍ മുട്ട് കുത്തി നില്‍ക്കുകയാണ്. തുടര്‍ന്ന് യുക്രൈന്‍ സൈനികന്‍ തന്നെ തനിച്ച് കിടന്ന് മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയാണ്.

കൂടാതെ താങ്കള്‍ ലോകത്തെ ഏറ്റവും പ്രഗത്ഭനായ സൈനികനാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. റഷ്യന്‍ സൈനികനും ആക്രമണത്തില്‍ പരിക്കേറ്റു എങ്കിലും യുക്രൈന്‍ ഭടനോട് അയാള്‍ ഗുഡ്ബൈ പറയുന്നുണ്ട്. തന്റെ കൈവശമുള്ള ഗ്രനേഡ് പൊട്ടിച്ച് മരണം പെട്ടെന്ന് ഉറപ്പാക്കാനാണ് കുത്തേറ്റ സൈനികന്‍ ശ്രമിക്കുന്നത്. ഗ്രനേഡ് പൊട്ടിത്തെറിച്ച് അയാളുടെ ഒരു കൈ നഷ്ടപ്പട്ടു എങ്കിലും മരിക്കുന്നില്ല. തുടര്‍ന്ന് തന്നെ കൊല്ലാന്‍ അയാള്‍ റഷ്യന്‍ ഭടനോട് ആവശ്യപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Tags:    

Similar News