'അത് ഭൂമിയിലെ നരകമായിരുന്നു. ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടു; 15 സ്ത്രീകളും രണ്ട് കുട്ടികളുമാണ് ആ ചെറിയ സെല്ലില്‍ ഉണ്ടായിരുന്നത്; മാരകമായ മുറിവുകളേറ്റു, തളര്‍ന്നു വീഴുമ്പോഴും മര്‍ദനം തുടര്‍ന്നു; ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ തടവുകാരെ പട്ടിണിക്കിട്ടു'; താലിബാന്‍ തടവറയിലെ ദുരനുഭവം ബ്രിട്ടീഷ് ദമ്പതികള്‍ വിവരിക്കുമ്പോള്‍
'അത് ഭൂമിയിലെ നരകമായിരുന്നു. ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടു
ലണ്ടന്‍: പതിനെട്ടു വര്‍ഷമായി അഫ്ഗാനില്‍ താമസിച്ചിരുന്ന ബ്രിട്ടീഷ് പൗരന്‍മാരായ ദമ്പതികളെ താലിബാന്‍ അധികാരത്തില്‍ എത്തിയതോടെ തടവിലാക്കിയിരുന്നു. ഇന്ന് പൗരാവകാശ ധ്വംസനങ്ങളുടെ ഭൂമികയാണ് അഫ്ഗാനിസ്ഥാന്‍. ആളുകളെ പുഴുവിന് സമാനമായി പരിഗണിക്കുന്ന രാജ്യം. താലിബാന്‍ തടവറഖള്‍ എത്രത്തോളം നകരമായരുന്നു എന്ന് വിവരിക്കുകായാണ് അവിടെ നിന്നും മോചിപ്പിക്കപ്പെട്ട ബ്രീട്ടീഷ് ദമ്പതികള്‍. നാട്ടില്‍ മടങ്ങി എത്തിയ ശേഷമാണ് ഇവര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചത്.
പീറ്റര്‍ റെയ്നോള്‍ഡ്(79), ഭാര്യ ബാര്‍ബി റെയ്നോള്‍ഡ് (75) എന്നീ വയോജന ദമ്പതികളാണ് താലിബാന്‍ ജയിലില്‍ കഴിയേണ്ടി വന്നത്. അതൊരു നകരമായിരുന്നു എന്നാണ് അവര്‍ യുകെയില്‍ തിരികെ എത്തിയ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ട നാളുകളായിരുന്നു അവതെന്ന് താലിബാന്റെ ക്രൂരമായ തടവറയില്‍ നിന്ന് മോചിതനായ ബ്രിട്ടീഷ് പൗരന്‍ പീറ്റര്‍ റെയ്‌നോള്‍ഡ്‌സ് ഭീതിയോടെ വിവരിക്കുന്നു. മാസങ്ങളോളം താലിബാന്‍ ജയിലില്‍ നേരിടേണ്ടി വന്നത് വിവരണാതീതമായ പീഡനങ്ങളാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
എട്ടുമാസത്തെ അന്യായ തടവിനുശേഷം മോചിതരായ പീറ്റര്‍ റെയ്‌നോള്‍ഡ്‌സും ഭാര്യ ബാര്‍ബി റെയ്‌നോള്‍ഡ്‌സും തങ്ങള്‍ അനുഭവിച്ച നരകയാതനകള്‍ വെളിപ്പെടുത്തി. കാബൂളിലെ കുപ്രസിദ്ധമായ പുള്‍-ഇ-ചര്‍ക്കി ജയിലിലെ ജീവിതം 'ഭൂമിയിലെ നരകത്തിന്' തുല്യമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. പതിനെട്ടു വര്‍ഷമായി ആഫ്ഗാനിസ്ഥാനില്‍ താമസിക്കുന്ന ദമ്പതികളെ കഴിഞ്ഞ വര്‍ഷമാണ് താലിബാന്‍ പിടികൂടിയത്. എന്തിനാണ് തങ്ങളെ തടവിലാക്കിയതെന്ന് ഇന്നും ഇവര്‍ക്കറിയില്ല. മിഷിണറി പ്രവര്‍ത്തനം ആരോപിച്ചായിരുന്നു താലിബാന്റെ നടപടി.
ഇവരെ പാര്‍പ്പിച്ചത് 5,000 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള പുള്‍-ഇ-ചര്‍ക്കി ജയിലിലായിരുന്നു, ഈ ജയിലില്‍ നിലവില്‍ 15,000-ഓളം തടവുകാരാണുള്ളത്. തടവറയിലെ ദുരിതങ്ങള്‍ ബാര്‍ബി വിവരിക്കുന്നത് ഇങ്ങനെ: 15 സ്ത്രീകളും രണ്ട് കുട്ടികളുമാണ് ബാര്‍ബി കഴിഞ്ഞിരുന്ന ചെറിയ സെല്ലിലുണ്ടായിരുന്നത്. അഞ്ച് കട്ടിലുകള്‍ മാത്രമുള്ള മുറിയില്‍ പലരും തറയിലായിരുന്നു കിടന്നിരുന്നത്. ഈ ജയില്‍ ശുചിത്വം ഇല്ലായ്മയുടെ കേന്ദ്രമായിരുന്നു. 230 സ്ത്രീകള്‍ക്കും 40 കുട്ടികള്‍ക്കുമായി ഉണ്ടായിരുന്നത് വെറും ഏഴ് ശൗചാലയങ്ങള്‍ മാത്രം. കുപ്പത്തൊട്ടി നിറഞ്ഞ അഴുക്കുചാലിലേക്ക് ഒഴുകുന്ന പൈപ്പുവെള്ളമായിരുന്നു ഏക ആശ്രയം.
ഭക്ഷണത്തിന്റെ കാര്യവും വളരെ പരിപാകരമായിരുന്നു. റമദാന്‍ കാലത്ത് ഒരുനേരം മാത്രമായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. അല്ലാത്തപ്പോള്‍ ലഭിച്ചിരുന്നതാകട്ടെ എണ്ണമയമുള്ള ചോറും വേവാത്ത പച്ചക്കറികളും മാത്രം. എല്ലും തൊലിയും മാത്രമുള്ള ഇറച്ചി കഴിക്കാനാവാതെ പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നു. പോഷകാഹാരക്കുറവ് മൂലം 76-ാം ജന്മദിനത്തില്‍ ബാര്‍ബി തളര്‍ന്നു വീണു.
ആ തടവറില്‍ നരകിച്ചിരുന്നവരില്‍ അധികവും തെറ്റുചെയ്യാത്തവരായിരുുന്നു. ഡ്രൈവിങ്ങിനും ജോലിക്ക് പോയതിനും ജയില്‍ശിക്ഷയാണ് താലിബാന്‍ വിധിച്ചത്. ക്രിമിനലുകളല്ലാത്ത നിരപരാധികളായ സ്ത്രീകളാണ് ജയിലിലുണ്ടായിരുന്നവരിലേറെയും. താലിബാന്റെ വിചിത്രമായ നിയമങ്ങള്‍ ലംഘിച്ചതിനാണ് പലരും ജയിലിലായത്. കാര്‍ ഓടിച്ചതിന് ശിക്ഷിക്കപ്പെട്ട 19-കാരിയുടെ ദുരനുഭവവും ബാര്‍ബി വെളിപ്പെടുത്തി.
കുടുംബം പോറ്റാന്‍ ജോലിക്ക് പോയതിന് തടവിലായ മറ്റൊരു യുവതിയുടെയും കണ്ണീര്‍ക്കഥയാണ്. ഭര്‍ത്താവ് ചെയ്ത കൊലപാതകത്തിന് പകരമായി ജയിലിലടയ്ക്കപ്പെട്ട നാല് കുട്ടികളുടെ അമ്മ. ഇങ്ങനെയുള്ള അനേകം ഹതഭാഗ്യരുടെ കഥകളാണ് ആ മതിലുകള്‍ക്കുള്ളില്‍ ബാര്‍ബി കേട്ടത്.
ഗുരുതരമായ ഹൃദ രോഗമുള്ള പീറ്ററെയും ഭാര്യയെയും മോചിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും ഖത്തറും ബ്രിട്ടീഷ് സര്‍ക്കാരും നടത്തിയ തീവ്രമായ ഇടപെടലുകള്‍ ഒടുവില്‍ ഫലം കണ്ടാണ് ഇവര്‍ നാട്ടിലെത്തിയത്. എട്ടുമാസത്തെ തടവിനുശേഷം സെപ്റ്റംബറില്‍ ഇവര്‍ ലണ്ടനില്‍ തിരിച്ചെത്തി.
'താലിബാന്‍ തോക്കുകള്‍ക്ക് മുന്നില്‍ നീതിക്ക് പ്രസക്തിയില്ല. അവിടെ നിയമം അവരുടെ വിരല്‍ത്തുമ്പിലാണ്.' പീറ്റര്‍ റെയ്‌നോള്‍ഡ്‌സ് പറയുന്നു.
ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചനമുണ്ടായത്. മാനുഷിക മൂല്യങ്ങള്‍ക്കു വേണ്ടി അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു മധ്യസ്ഥത. പതിനെട്ടു വര്‍ഷമായി അഫ്ഗാനിലെ ബാംയാന്‍ പ്രവിശ്യയില്‍ താമസിക്കുന്നവരാണ് എണ്‍പതുകാരനായ പീറ്ററും എഴുപത്തിയാറുകാരിയായ ബാര്‍ബിയും. പ്രദേശത്ത് വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു ഇവര്‍. നിയമം ലംഘിച്ചെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് ഇവര്‍ അറസ്റ്റിലായത്.
ശാരീരികമായും മാനസികമായും തളര്‍ന്ന ദമ്പതികള്‍ ഇപ്പോള്‍ ചികിത്സയിലാണ്. താലിബാന്റെ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷികളായി ഇവര്‍ മാറുമ്പോള്‍, അഫ്ഗാന്‍ തടവറകളില്‍ ഇന്നും നീതി കാത്തു കഴിയുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ അവസ്ഥ ലോകത്തിന് മുന്നില്‍ വീണ്ടും ചോദ്യചിഹ്നമാവുകയാണ്.
