ഇരകള്‍ക്കൊം എന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം; കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം അതിജീവനൊപ്പം; ശ്രീനാ ദേവി കുഞ്ഞമ്മയെ കോണ്‍ഗ്രസും താക്കീത് ചെയ്യും; ശ്രീനാദേവിയോ അതിജീവിതയോ.... ആരാണ് പണി വാങ്ങുക? കേസെടുക്കാന്‍ പോലീസ്
തിരുവനന്തരുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധി ശ്രീനാദേവി കുഞ്ഞമ്മ പ്രതിസന്ധിയിലായേക്കും. ഇരകളെ പിന്തുണയ്ക്കുക എന്ന പ്രഖ്യാപിത നിലപാടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ തന്നെ അതിജീവിതയെ അപമാനിച്ചു എന്ന ആരോപണം വലിയ തിരിച്ചടിയായിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി അടുത്ത കാലത്താണ് കോണ്‍ഗ്രസില്‍ എത്തിയത്.
കോണ്‍ഗ്രസിലും അവര്‍ക്കെതിരെ അതൃപ്തി പുകയുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് കടുത്ത താക്കീതോ നല്‍കും. അതിനൊപ്പം അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാദേവിക്കെതിരെ കേസെടുക്കാന്‍ ഡിജിപി ഇതിനോടകം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ചും സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴിയും രാഹുലിന്റെ അനുയായികള്‍ നടത്തുന്ന വേട്ടയാടലില്‍ പോലീസ് ശക്തമായ ഡിജിറ്റല്‍ പരിശോധനകള്‍ തുടങ്ങിയിട്ടുണ്ട്. ആദ്യ കേസിലെ അതിജീവിതയെ അപമാനിച്ചതിന് രാഹുല്‍ ഈശ്വറടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്ത അതേ മാതൃകയിലാകും ഈ കേസിലും പോലീസ് മുന്നോട്ട് പോവുക.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങളും സജീവമാണ്. പുതിയ തെളിവുകള്‍ നിരത്തിക്കൊണ്ട് ആദ്യ കേസുകളില്‍ ഹൈക്കോടതി നല്‍കിയ അറസ്റ്റ് വിലക്ക് നീക്കാനാണ് പോലീസിന്റെ ശ്രമം. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി റിമാന്‍ഡ് നടപടികളിലേക്ക് കടക്കാനാണ് പ്രോസിക്യൂഷന്‍ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ നിയമപരമായ പണി കിട്ടാന്‍ പോകുന്നത് ശ്രീനാദേവി കുഞ്ഞമ്മയ്ക്കും രാഷ്ട്രീയമായി കൂടുതല്‍ പ്രതിസന്ധിയിലാകുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിനുമായിരിക്കും.
ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. സൈബര്‍ ആക്രമണത്തില്‍ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. രാഹുലിന്റെ ആദ്യ കേസുകളിലെ താല്‍ക്കാലിക അറസ്റ്റ് വിലക്ക് റദ്ദാക്കാനായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലെ അതിജീവിത നേരിട്ട സമാന അവസ്ഥയിലാണ് മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിതയും വ്യാപക സൈബറാക്രമണം നേരിടുന്നത്. ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ചുവരെ രാഹുലിന്റെ അനുയായികള്‍ ആക്രമണം തുടരുകയാണെന്നാണു പരാതി.
പത്തനംതിട്ടയിലെ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ അതിജീവിതനൊപ്പം എന്നു പരാമര്‍ശിച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് ശ്രീനാദേവിക്കും മറ്റ് സൈബര്‍ അധിക്ഷേപക്കാര്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു അതിജീവിത പരാതി നല്‍കിയത്. ഇത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് എതിരാണ്. മുന്‍പ് സിപിഐ നേതാവായിരുന്ന ഇവര്‍ 2025 നവംബറിലാണ് ആ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സിപിഐയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനില്‍ നിന്നുള്ള അംഗമാണ് ഇവര്‍.
