'അയാള്‍ വര്‍ഗീയത സംസാരിച്ചു കേട്ടിട്ടില്ല, ആരെയും വെറുക്കാന്‍ അയാള്‍ പറഞ്ഞിട്ടില്ല; ഇത്രയും നാള്‍ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ് അയാള്‍ അര്‍ഹിച്ചതല്ല; തനിയെ വഴി വെട്ടി വന്നവന്‍'; മാര്‍ക്കോ ബോക്‌സോഫീസില്‍ തരംഗമാകുമ്പോള്‍ ഉണ്ണി മുകുന്ദനെക്കുറിച്ച് ഡോ. സൗമ്യ സരിന്‍
'അയാള്‍ വര്‍ഗീയത സംസാരിച്ചു കേട്ടിട്ടില്ല, ആരെയും വെറുക്കാന്‍ അയാള്‍ പറഞ്ഞിട്ടില്ല
തിരുവനന്തപുരം: നടന്‍ ഉണ്ണി മുകുന്ദന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറുകയാണ് മാര്‍ക്കോ. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തുമെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രത്തിന് കിട്ടിയ സ്വീകാര്യത. ക്രിസ്തുമസ്- ന്യൂഇയര്‍ ചിത്രമെന്ന നിലയില്‍ മാര്‍ക്കോ വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ വിജയത്തില്‍ ഉണ്ണി മുകുന്ദന് വിവിധ കോണുകളില്‍ നിന്നും വലിയ അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്.
സോഷ്യലിടത്ത് വളരെ സജീവമായ ഡോ സൗമ്യ സരിനും ഉണ്ണിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്തുവന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ ഭാര്യയാണ് സൗമ്യ. തനിയെ വഴി വെട്ടി വന്നവന്‍ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തനാണ് ഉണ്ണിമുകുന്ദന്‍ എന്നും അയാള്‍ക്ക് ഇത്രയും നാള്‍ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാള്‍ അര്‍ഹിച്ചതല്ലെന്നും സൗമ്യ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.
മാര്‍ക്കോ കണ്ടില്ല. കാണണോ എന്ന് തീരുമാനിച്ചിട്ടുമില്ല എന്നു പറഞ്ഞു കൊണ്ടാണ് സൗമ്യ തന്റെ അഭിപ്രായം പങ്കുവെക്കുന്നത്. എന്റെ അഭിരുചിയുമായി ഒത്തു പോകുമോ എന്നുള്ള ഒരു ആശങ്ക കൊണ്ട് മാത്രമാണ് ഇതുവരെ കാണാത്തതെന്നും സൗമ്യ ഫേസ്ബുക്കില്‍ കുറിച്ചു. അയാള്‍ വര്‍ഗീയത സംസാരിച്ചു ഞാന്‍ കേട്ടിട്ടില്ല. ആരെയും വെറുക്കാന്‍ അയാള്‍ പറഞ്ഞിട്ടില്ല. തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങള്‍ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഊഹിക്കാവുന്നതിലും അപ്പുറം വെറുപ്പ് സമ്പാദിച്ചവനാണ് ഉണ്ണിയെന്നും സൗമ്യ കുറിച്ചു.
സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മാര്‍ക്കോ കണ്ടില്ല. കാണണോ എന്ന് തീരുമാനിച്ചിട്ടുമില്ല. എന്റെ അഭിരുചിയുമായി ഒത്തു പോകുമോ എന്നുള്ള ഒരു ആശങ്ക കൊണ്ട് മാത്രമാണ് ഇതുവരെ കാണാത്തത്. Over violence എനിക്ക് താല്പര്യമുള്ള മേഖല അല്ല. പക്ഷെ മാര്‍ക്കോയുടെ റിവ്യൂ കാണുന്നുണ്ട്. അതിനേക്കാള്‍ ഉപരി ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ കരിയറിലെ മാറ്റവും കാണുന്നുണ്ട്. എന്തായാലും പടം ഹിറ്റ് അടിച്ചിട്ടുണ്ട്. ഉണ്ണിയുടെ മൊത്തം ഗ്രാഫും. എനിക്ക് പറയാനുള്ളത് ഉണ്ണി എന്ന ഈ ചെറുപ്പക്കാരനെ കുറിച്ച് മാത്രമാണ്. തനിയെ വഴി വെട്ടി വന്നവന്‍ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തന്‍!
അയാള്‍ വര്‍ഗീയത സംസാരിച്ചു ഞാന്‍ കേട്ടിട്ടില്ല. ആരെയും വെറുക്കാന്‍ അയാള്‍ പറഞ്ഞിട്ടില്ല. തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങള്‍ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഊഹിക്കാവുന്നതിലും അപ്പുറം വെറുപ്പ് സമ്പാദിച്ചവന്‍. അതുകൊണ്ട് മാത്രം ചെയ്ത നല്ല സിനിമകളില്‍ പോലും വമലേ രമാുമശഴി വഴി പൊതുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവന്‍! മേപ്പടിയാന്‍ തന്നെ ഉദാഹരണം.
ഇത് അയാള്‍ നമുക്ക് തരുന്ന ഒരു statement ആണ്... എത്രയൊക്കെ വെറുപ്പും ചെളിയും വാരി എറിഞ്ഞാലും സ്വന്തം കഠിനധ്വാനത്തിലും മനസാക്ഷിയിലും അവനവനിലും വിശ്വാസം എന്നൊന്നുണ്ടെങ്കില്‍ നമ്മള്‍ തിരിച്ചു വരിക തന്നെ ചെയ്യും എന്നതിന്. മോശം പറയിപ്പിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കും എന്നതിന്...
ഒരു കാര്യം പറയാതെ പോകുന്നത് നമ്മള്‍ അയാളോട് ചെയ്യുന്ന തെറ്റ് തന്നെയാകും... അയാള്‍ ഒരു മഹാനാടന്‍ ആണെന്ന് ഒന്നും അയാള്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പക്ഷെ അയാള്‍ക്ക് ഇത്രയും നാള്‍ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാള്‍ അര്‍ഹിച്ചതല്ല.
He defenitely deserved better!
He defenitely deserves respect!
അതേസമയം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ തീയറ്ററിലെത്തി രണ്ടു ദിവസം പിന്നിടുമ്പോള്‍ മികച്ച കളക്ഷനാണ് നേടുന്നത്. രണ്ടു ദിവസം കൊണ്ട് സിനിമ ആഗോളതലത്തില്‍ 25 കോടിയോളം രൂപ നേടിയതായാണ് ട്വിറ്റര്‍ ഫോറങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ദിനത്തില്‍ തന്നെ മാര്‍ക്കോ 10 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്.
കേരളാ ബോക്‌സ് ഓഫീസില്‍ മാര്‍ക്കോയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ 4.63 കോടി നേടിയ സിനിമ രണ്ടാം ദിനത്തിലേക്ക് കടന്നപ്പോള്‍ ആകെ 8.95 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം നേടിയത്. സിനിമയുടെ ഈ കുതിപ്പ് തുടര്‍ന്നാല്‍ ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാകും മാര്‍ക്കോ എന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ഗംഭീര ആക്ഷന്‍ രംഗങ്ങളും ഉണ്ണി മുകുന്ദന്റെ മിന്നുന്ന പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റായി പലരും പറയുന്നത്. ഹോളിവുഡ് ചിത്രം ജോണ്‍ വിക്കുമായി പലരും മാര്‍ക്കോയെ താരതമ്യം ചെയ്യുന്നുണ്ട്. 'ജോണ്‍ വിക്കിന്റെ അപ്പനായിട്ടു വരും' എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മാര്‍ക്കോയിലെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായാണ് ലഭിക്കുന്നത്. 'കെജിഎഫ്', 'സലാര്‍' എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ് മാര്‍ക്കോ യ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.
ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഇതാദ്യമായാണ് ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത്
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍ സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.