മനുഷ്യർ ഭൂഗർഭജലം പമ്പ് ചെയ്തെടുക്കുന്നത് വിനയായി; സമുദ്രനിരപ്പിന്റെ ഇഞ്ച് വർധിക്കുന്നു; ഭൂമിയുടെ അച്ചുതണ്ട് ചെരിയുന്നതായി കണ്ടെത്തൽ; പ്രധാന കാരണം ഇന്ത്യ; ഇത് ഗൗരവകരമായ പ്രതിഭാസം; അമ്പരന്ന് ശാസ്ത്രലോകം!
ഡൽഹി: ഭൂമി എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തുന്നു. ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശാസ്ത്രലോകവും വലിയ അമ്പരപ്പോടെയാണ് കാണുന്നത്. ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ച് ഭൂമിയിൽ മറ്റൊരു മാറ്റം കൂടി സംഭവിച്ചിരിക്കുന്നു. അതും മനുഷ്യന്റെ പ്രവർത്തിമൂലമാണ് ഉണ്ടായിരിക്കുന്നത്. അതിന് പ്രധാന കാരണം ഇന്ത്യയെന്ന് കൂടി അറിഞ്ഞതോടെ ലോകം മുഴുവൻ ഇപ്പോൾ വലിയ അമ്പരപ്പിലാണ്.
ഭൂമിയുടെ അച്ചുതണ്ട് മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം ചെരിയുന്നതായി കണ്ടെത്തിയിരിക്കുന്നു. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഭൂമിയുടെ അച്ചുതണ്ടിൽ 31.5 ഇഞ്ചിന്റെ ചെരിവ് ഉണ്ടായതായാണ് വിവരങ്ങൾ.
സിയോൾ ദേശീയ സർവകലാശാലയിൽ കി വിയോൺ സിയോയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഭൂമിയിൽ ഭൂഗർഭജലത്തിന്റെ കുറവ് ഭ്രമണത്തിന്റെ അച്ചുതണ്ടിനോട് ചേർന്ന ഭാഗത്തെ 80 സെന്റീമീറ്റർ കിഴക്കോട്ടേക്ക് നീക്കിയതായാണ് തെളിഞ്ഞിരിക്കുന്നത്. 1993 മുതൽ 2010 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്.
ഈ സമയത്ത് മനുഷ്യന്റെ അമിതമായ ഭൂഗർഭജല ഉപയോഗം ഭൂമിയിൽ ആകെയുള്ള ഭൂഗർഭജല അളവിൽ മാറ്റം വരുത്തി. 2150 ജിഗാടൺ ഭൂഗർഭജലം ഈ സമയത്ത് മനുഷ്യൻ പമ്പ് ചെയ്ത് പുറത്തെടുത്തു. ഇത്രയധികം ജലം പുറത്തെടുത്തത് ഭൂമിയിൽ സമുദ്രനിരപ്പ് 0.24 ഇഞ്ച് കൂടാൻ ഇടയായി. ഇത് ഭൂമിയുടെ അച്ചുതണ്ട് ഭാരവ്യതിയാനത്താൽ പ്രതിവർഷം 4.36 സെന്റീമീറ്റർ നീങ്ങാനും ഇടയായി.
അത് മഞ്ഞുപാളികൾ ഉരുകുന്നതിനെക്കാൾ ഗൗരവകരമായ പ്രതിഭാസമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇത്തരത്തിൽ അച്ചുതണ്ട് നീങ്ങുന്നത്. ഭൂഗർഭജലം വലിച്ചെടുക്കുന്നതിൽ മുന്നിലുള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ് എന്നതാണ് പഠനത്തിലെ കണ്ടെത്തൽ. പടിഞ്ഞാറൻ വടക്കേ അമേരിക്കയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുമാണ് ഇത്തരത്തിൽ ഭൂഗർഭജലം എടുക്കുന്നതിൽ മുന്നിൽ.
ഭൂമിയിലെ കാലാവസ്ഥയിൽ ഈ ഭൂഗർഭജല ചൂഷണം കാരണമുള്ള ചെരിവ് വഴി പ്രശ്നം ഉണ്ടാകില്ല. പക്ഷെ തുടരെ ഇത്തരത്തിൽ ജലചൂഷണം നടത്തിയാൽ ഭാവിയിൽ അത് വളരെ പ്രശ്നമായേക്കാം. സുസ്ഥിരമായ ജലപരിപാലന രീതിയുടെ ആവശ്യകത ഈ പഠനം വഴി ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.