വിമാനത്താവളത്തിന് സമീപം എമർജൻസി സിഗ്നൽ; പരിഭ്രാന്തിയിൽ അധികൃതർ; മണിക്കൂറുകളോളം ആശങ്ക പടർത്തി; വിമാനം തകർന്നതിന്റെ സൂചനകളൊന്നും ലഭിച്ചില്ല; തിരച്ചിൽ നടത്തിയിട്ടും രക്ഷയില്ല; അന്വേഷണം തുടരുന്നു; അംബേദ്കർ വിമാനത്താവളത്തിൽ സംഭവിച്ചത്!

Update: 2024-12-01 04:53 GMT

നാഗ്പൂർ: വിമാനത്താവളത്തിന് സമീപം അപകട സിഗ്നൽ കണ്ടെത്തിയത് മണിക്കൂറുകളോളം ആശങ്ക പടർത്തി. വിമാനങ്ങൾക്ക് അപകടമുണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ (ഇഎൽടി) സിഗ്നലാണ് ലഭിച്ചത്.

സിഗ്നൽ ലഭിച്ചപ്പോൾ തന്നെ അധികൃതർ എല്ലാം പരിഭ്രാന്തിയിലായി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രാൻസ്മിറ്ററാണ് ഇഎൽടി. വിമാനം തകർന്ന് വീഴുന്നത് ഉൾപ്പെടെയുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ സ്വയം സിഗ്നൽ പുറപ്പെടുവിക്കും. കോക്ക്പിറ്റിലെ സ്വിച്ച് ഉപയോഗിച്ച് പൈലറ്റിനും ഈ സിഗ്നൽ നൽകാൻ കഴിയും. നാഗ്പൂരിലെ വിമാനത്താവളത്തിന് അടുത്തുള്ള ഹിംഗന പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മൊഹ്ഗാവ് സിൽപിക്ക് സമീപത്തെ എയർ ട്രാഫിക് കൺട്രോളിലാണ് ഇഎൽടി സിഗ്നൽ തിരിച്ചറിഞ്ഞത്.

രാത്രിയാണ് പോലീസിന് സിഗ്നൽ സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. തിരച്ചിൽ നടത്താൻ പോലീസ് സംഘം സ്ഥലത്തെത്തി. വിമാനം തകർന്നതിന്‍റെ ഒരു സൂചനയും കണ്ടെത്താനായില്ല. രാത്രി 10.30 വരെ തെരച്ചിൽ തുടർന്നു.

സാങ്കേതിക തകരാർ കാരണം വന്ന സിഗ്നലാണോ അതോ ശരിക്കും ഏതെങ്കിലും വിമാനത്തിന് അപകട സൂചനകളുണ്ടായിരുന്നോ എന്നത് കണ്ടെത്താനും ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News