'ശരീരം മാറ്റത്തിനു വിധേയമാകുന്നു; കരുത്ത് അല്‍പം കുറഞ്ഞെങ്കിലും സന്തോഷം വര്‍ധിച്ചു; വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നു'; സ്വത്വം കണ്ടെത്തിയത് വലിയ വിജയമെന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി ബംഗാറിന്റെ മകന്‍
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി ബംഗാറിന്റെ മകന്‍ ആര്യന്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകനും യുവ ക്രിക്കറ്റ് താരവുമായിരുന്ന ആര്യന്‍ ബംഗാര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സ്ത്രീയായി മാറിയ ആര്യന്‍ അനായ ബംഗാര്‍ എന്ന പേരും സ്വീകരിച്ചു. 23കാരിയായ അനായ ഹോര്‍മോണല്‍ റീപ്‌ളേസ്മെന്റ് സര്‍ജറിക്ക് വിധേയയായതിന്റെയും രൂപമാറ്റത്തിന്റെയും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് പിന്നീട് നീക്കി. പത്തുമാസത്തിനിടെ കടന്നുപോയ സംഭവവികാസങ്ങളുടെ ദൃശ്യങ്ങളായിരുന്നു പങ്കുവച്ചത്.
പുതിയ രൂപത്തിലേക്കുള്ള മാറ്റത്തിന്റെ പിന്നിലെ കഥ ഇവര്‍ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്. ''കരുത്ത് അല്‍പം കുറഞ്ഞെങ്കിലും സന്തോഷം വര്‍ധിച്ചു. ശരീരം മാറ്റത്തിനു വിധേയമാകുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഓരോ ചുവടു വയ്ക്കുമ്പോഴും, അത് യഥാര്‍ഥ എന്നിലേക്കുള്ള യാത്രയാകുന്നു' അനായ എന്ന പേരു സ്വീകരിച്ച ആര്യന്‍ ബംഗാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഇരുപത്തിമൂന്നുകാരനായ ആര്യന്‍, ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പിക്കും വിധേയനായി. നിലവില്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഇവര്‍, മുന്‍പ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‌ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ക്രിക്കറ്റില്‍ തുടരാന്‍ അനുകൂല സാഹചര്യമില്ലാത്തതിനാല്‍ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനമെന്നും കുറിപ്പിലുണ്ട്. ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍ എപ്രകാരമാണ് ക്രിക്കറ്റ് കൈവിട്ടുകളയേണ്ടി വന്നതെന്നാണ് കുറിപ്പില്‍ വിശദീകരിക്കുന്നത്.
''തീരെ ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. വളര്‍ന്നപ്പോള്‍, ഇന്ത്യയ്ക്കായി കളിക്കുകയും പിന്നീട് ഇന്ത്യയെ പരിശീലിപ്പിക്കുകയും ചെയ്ത അച്ഛനെ മാതൃകയാക്കി. അദ്ദേഹത്തിന്റെ വഴിയേ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. ക്രിക്കറ്റിനോട് അച്ഛന്‍ കാണിച്ചിട്ടുള്ള സ്‌നേഹവും ആവേശവും താല്‍പര്യവും എക്കാലവും എന്നെ പ്രചോദിപ്പിച്ചിരുന്നു.
''അങ്ങനെയാണ് ക്രിക്കറ്റിനോട് കടുത്ത ഇഷ്ടത്തിലായത്. എന്റെ മോഹവും ഭാവിയുമെല്ലാം ക്രിക്കറ്റായി മാറി. അച്ഛനേപ്പോലെ ഒരു കാലത്ത് ഇന്ത്യയ്ക്കായി കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ക്രിക്കറ്റ് കാര്യമായിട്ടെടുത്ത് പരിശീലിച്ചു തുടങ്ങി. എന്റെ ജീവിതത്തില്‍ എല്ലാമെല്ലാമായിരുന്ന ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇപ്പോള്‍ ആ വേദനിപ്പിക്കുന്ന യാഥാര്‍ഥ്യത്തിനു മുന്നിലാണ് ഞാന്‍.
ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയയാകുന്ന ഒരു ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍, എന്റെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒരുകാലത്ത് എന്റെ കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു. എന്റെ കായികക്ഷമതയും പഴയ പടിയല്ല. ഞാന്‍ ദീര്‍ഘകാലം ചേര്‍ത്തുപിടിച്ചിരുന്ന ക്രിക്കറ്റ്, എന്നില്‍നിന്ന് വഴുതിപ്പോകുന്നു' അനായ കുറിച്ചു.
എം എസ് ധോണി, വിരാട് കൊഹ്ലി എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയിലുണ്ടായിരുന്നു.'പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരനാവുക എന്ന എന്റെ സ്വപ്നം ത്യാഗം, ചെറുത്തുനില്‍പ്പ്, അചഞ്ചലമായ അര്‍പ്പണബോധം എന്നിവ നിറഞ്ഞ ഒരു യാത്രയായിരുന്നു. പുലര്‍ച്ചെ മൈതാനത്ത് എത്തിച്ചേരുന്നത് മുതല്‍ മറ്റുള്ളവരുടെ സംശയങ്ങളും വിധികളും നേരിടുന്നതുവരെ, ഓരോ ചുവടിനും ബലം ആവശ്യമായിരുന്നു.
എന്നാല്‍ കളിക്ക് പുറമെ, എനിക്ക് മറ്റൊരു യാത്രകൂടി ഉണ്ടായിരുന്നു. സ്വയം തിരിച്ചറിയുന്നതിനായുള്ള യാത്ര. എന്റെ യഥാര്‍ത്ഥ സ്വത്വം സ്വീകരിക്കുക എന്നത് കഷ്ടതയേറിയ തിരഞ്ഞെടുപ്പുകള്‍, സുഖങ്ങള്‍ ഉപേക്ഷിക്കല്‍, സ്വന്തമായുള്ള പോരാട്ടം എന്നിവ നിറഞ്ഞതായിരുന്നു. ഇന്ന് ഒരു കായികതാരമെന്ന നിലയിലും ആധികാരികതയുള്ള വ്യക്തി എന്ന നിലയിലും ഞാന്‍ ഇഷ്ടപ്പെടുന്ന കായികരംഗത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.
പാത സുഖകരമായിരുന്നില്ലെങ്കിലും എന്റെ യഥാര്‍ത്ഥ സ്വത്വം കണ്ടെത്താന്‍ കഴിഞ്ഞുവെന്നത് വലിയ വിജയമാണ്'വീഡിയോക്കൊപ്പം അനായ കുറിച്ചിരുന്നു. ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്ന് നേരത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ അനായ പറഞ്ഞിരുന്നു.നിലവില്‍ ഇംഗ്‌ളണ്ടിലെ മാഞ്ചസ്റ്ററില്‍ ജീവിക്കുന്ന അനായ പ്രാദേശിക ക്രിക്കറ്റ് ക്‌ളബായ ഇസ്‌ളാം ജിംഖാനയ്ക്കായി കളിച്ചിട്ടുണ്ട്. ലെസ്റ്റര്‍ഷയറിലെ ഹിങ്ക്‌ലി ക്രിക്കറ്റ് ക്‌ളബിനായും കളിച്ചിട്ടുണ്ട്.