മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കും ഇന്ന് നിര്‍ണായക ദിനം; സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും; സെറ്റില്‍മെന്റ് കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവമുള്ളതെന്ന് സിഎംആര്‍എല്‍
മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കും ഇന്ന് നിര്‍ണായക ദിനം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഇന്ന് നിര്‍ണായക ദിനം. ഏറെ വിവാദമായ സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വിശദമായ വാദം കേള്‍ക്കാനാണ് ഒരുങ്ങുന്നത്. ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്നാണ് സിഎംആര്‍എലിന്റെ വാദം. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിലെ അന്വേഷണം നിയമ വിരുദ്ധമാണ്. രഹസ്യമായി നടക്കുന്ന സെറ്റില്‍മെന്റ് പരസ്യമാക്കാന്‍ പാടില്ലെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. ഇക്കാര്യത്തിലാകും നടപടികള്‍ മുന്നോട്ടു പോകുക.
ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. സെറ്റില്‍മെന്റ് കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം. രഹസ്യ രേഖകള്‍ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന് എങ്ങനെ കിട്ടിയെന്നുമാണ് സിഎംആര്‍എല്‍ ഉന്നയിച്ച വാദങ്ങള്‍. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് ഷോണ്‍ ജോര്‍ജ്ജെന്നുമാണ് സിഎംആര്‍എലിന്റെ വാദം.
നേത്തെ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എസ്എഫ്‌ഐഒ നല്‍കിയ മറുപടി സത്യവാങ്മൂലം. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി പ്രൊസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പ്രൊസിക്യൂഷന്‍ ആവശ്യമാണോ എന്നതില്‍ തീരുമാനമെടുക്കാനാവൂ എന്നുമാണ് എസ്എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്ഐഒ നേരത്തെ രേഖപ്പെടുത്തിയിരുന്നു. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിലെ അന്വേഷണം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന് മാസപ്പടിയായി സിഎംആര്‍എല്‍ പണം നല്‍കിയെന്നാണ് ആരോപണം. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴല്‍നാടനും ഷോണ്‍ ജോര്‍ജും ആരോപിച്ചിരുന്നു. പിന്നാലെ വിഷയം വിവാദത്തിന് വഴിവെച്ചു. പണമിടപാട് അന്വേഷിക്കാന്‍ ജനുവരി 31 നാണ് എസ്എഫ്‌ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പണമിടപാടില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എസ്എഫ്‌ഐഒയും അന്വേഷണം ആരംഭിച്ചത്.
എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നതായി ആര്‍ഒസി കണ്ടെത്തിയിരുന്നു. ഒരു സേവനവും നല്‍കാതെ എക്‌സാലോജിക്കിന് സിഎംആര്‍എല്‍ വന്‍ തുക കൈമാറിയെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്നാണ് അന്വേഷണം എസ്എഫ്‌ഐഒക്ക് കൈമാറിയത്. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദ്ദേശം. മാസപ്പടി കേസില്‍ സിഎംആര്‍എല്ലിനെതിരെ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
എസ്എഫ്‌ഐഒയ്ക്ക് ആണ് കോടതി അനുമതി നല്കിയത്. അറസ്റ്റ് പോലെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്ലിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് എസ്എഫ്‌ഐഒ നല്കിയ സമന്‍സ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.