ആഗോള വിപണിയിലെത്താന്‍ 4 ദിവസം മാത്രം; പ്രീ ബുക്കിങ്ങില്‍ വന്‍ കുതിപ്പ്; ചൈനയിലെ വിപണിയിലും മികച്ച പ്രതികരണം; ലോകത്തിലെ ആദ്യ ട്രൈഫോള്‍ഡ് ഫോണുമായി വാവെയ്

ആരംഭിച്ച് വെറും മൂന്ന് ദിനം കൊണ്ട് 40 ലക്ഷത്തിലേറെ പ്രീ-ബുക്കിംഗ് ലഭിച്ച മോഡലാണിത്.

Update: 2024-09-16 04:17 GMT

മുംബൈ: ലോകത്തിലെ ആദ്യ മൂന്നായി മടക്കാവുന്ന വാവെയുടെ ഫോണ്‍ വിപണിയിലെത്താന്‍ ഇനി നാലു ദിവസങ്ങള്‍ മാത്രം.ഫോണ്‍ സെപ്റ്റംബര്‍ 20-ന് വില്‍പ്പനയ്‌ക്കെത്തും.നിലവില്‍ ലഭ്യത ചൈനയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.മികച്ച പ്രതികരണമാണ് ഇപ്പോള്‍ തന്നെ ഫോണിന് ലഭിക്കുന്നത്.

ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയ 2024 സെപ്റ്റംബര്‍ 9ന് തന്നെയാണ് ചൈനീസ് ബ്രാന്‍ഡായ വാവെയ് ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡും അവതരിപ്പിച്ചത്.ആരംഭിച്ച് വെറും മൂന്ന് ദിനം കൊണ്ട് 40 ലക്ഷത്തിലേറെ പ്രീ-ബുക്കിംഗ് ലഭിച്ച മോഡലാണിത്.ഫോണിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന വീഡിയോ കമ്പനി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.ഫോണിനെപ്പോലെ തന്നെ വീഡിയോയും വൈറലാണ്.

കുറേനാളുകളായി പല കമ്പനികളും മൂന്നായി മടക്കാവുന്ന ഫോണുകളുടെ ടീസറുകള്‍ അവതരിപ്പിച്ചു.പക്ഷേ വിപണിയിലിലേക്ക് ഒരു ട്രിപ്പിള്‍ ഫോള്‍ഡബ്ള്‍ ഡിസ്പ്ലേയുള്ള ഫോണ്‍ പുറത്തിറക്കി മുന്നില്‍ എത്താനായത് വാവെയ്ക്ക് മാത്രമാണ്.പൂര്‍ണ്ണമായും മടക്കിയാല്‍ 6.4 ഇഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ പോലെ ഉപയോഗിക്കാം.ഭാഗികമായി തുറക്കുമ്പോള്‍, അത് 7.9 ഇഞ്ച് സ്മാര്‍ട്ട്‌ഫോണായി മാറുന്നു,

പൂര്‍ണ്ണമായും തുറക്കുമ്പോള്‍ 10.2 ഇഞ്ച് 3കെ റെസല്യൂഷനുള്ള മടക്കാവുന്ന ഒഎല്‍ഇഡി സ്‌ക്രീനാണ് മേറ്റ് എക്സ് ടിയില്‍ എത്തുന്നത്.19999 യുവാന്‍ അല്ലെങ്കില്‍ 2800 ഡോളറിന് ഏകദേശം 2,35,000 രൂപ ആയിരിക്കും വില.

മറ്റ് പ്രത്യേകതകള്‍

ട്രിപ്പിള്‍ ഫോള്‍ഡുകൂടാതെ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 12 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ക്യാമറ, 12 മെഗാപിക്സല്‍ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയും പുതിയ ഗാഡ്ജെറ്റിന്റെ പ്രത്യേകതകളാണ്. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണുള്ളത്.

രണ്ട് നാനോ സിംകാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഡ്യുവല്‍ സിം ടെക്നോളജിയാണ് സ്മാര്‍ട്ട്ഫോണിനുള്ളത്. ഫ്ലെക്സിബിള്‍ LTPO OLED സ്‌ക്രീനും സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറുമാണ് മറ്റു പ്രത്യേകതകള്‍. 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.2, GPS, NFC, USB 3.1 ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. HarmonyOS 4.2 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം മേറ്റ് XT അള്‍ട്ടിമേറ്റ് ഡിസൈനിന് കരുത്ത് നല്‍കുന്ന ചിപ്‌സെറ്റിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

66W വയര്‍ഡ് ചാര്‍ജിങും 50W വയര്‍ലെസ് ചാര്‍ജിങും പിന്തുണയ്ക്കുന്ന മേറ്റ് XT അള്‍ട്ടിമേറ്റിന്റെ 16 ജിബി റാമും 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 2,35,900 രൂപയാണ് വില. 512GB, 1TB സ്റ്റോറേജ് വേരിയന്റുകള്‍ക്ക് യഥാക്രമം 2,59,500 രൂപ, 2,83,100 രൂപ എന്നിങ്ങനെയാണ് വിലവരുന്നത്. ഡാര്‍ക്ക് ബ്ലാക്ക്, റൂയി റെഡ് കളര്‍ ഓപ്ഷനുകളിലാണ് മൊബൈല്‍ എത്തുന്നത്. 298 ഗ്രാമാണ് സ്മാര്‍ട്ട്ഫോണിന്റെ ഭാരം. സെപ്റ്റംബര്‍ 20 മുതല്‍ ഗാഡ്ജെറ്റ് ചൈനയില്‍ വില്‍പ്പനയ്‌ക്കെത്തും. ഇതുവരെ 3 ദശലക്ഷത്തിലധികം പ്രീ-ഓര്‍ഡറുകള്‍ നേടിയതായാണ് കമ്പനി വെബ്‌സൈറ്റില്‍ പറയുന്നത്.

ഇനി അല്‍പ്പം വാവയ് ചരിത്രം

36 വര്‍ഷം മുമ്പാണ് ചൈനയില്‍ വാവെ കമ്പനി ആരംഭിക്കുന്നത്.വാവെയുടെ പ്രത്യേകത എന്തെന്നാല്‍ ഈ കമ്പനിയുടെ മുതലാളിമാര്‍ ആ കമ്പനിയിലെ തൊഴിലാളികളും,അവിടെ നിന്നും റിട്ടയര്‍ ആയ തൊഴിലാളികളുമാണ്.കമ്പനിയുടെ ലാഭം അവിടെയുള്ള തൊഴിലാളികള്‍ക്ക് തന്നെ ലഭിക്കും.ഏകദേശം രണ്ട് ലക്ഷം തൊഴിലാളികളാണ് വാവേയില്‍ നേരിട്ട് ജോലി ചെയ്യുന്നത്.

2020 ല്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളുമായിരുന്നു വാവെയ്. പക്ഷെ പെട്ടന്ന് വാവെയുടെ ഫോണുകള്‍ മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായി.വാവെയ് ഫോണുകളില്‍ ഗൂഗിള്‍ സര്‍വ്വീസുകള്‍ നല്‍കുന്നത് നിര്‍ത്തിയാതാണ് ഈ തിരിച്ചടിക്ക് കാരണം.അതുമാത്രമല്ല ചിപ്പുകള്‍ നല്‍കുന്നതില്‍ നിന്നും കമ്പനികളെ വിലക്കുകയും ചെയ്തു.

ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായപ്പോഴും ഒരു തൊഴിലാളിയെ പോലും വാവെയ് പിരിച്ചുവിട്ടിട്ടില്ല.പ്രതിസന്ധികളെ സമര്‍ത്ഥമായി അതിജീവിച്ചു.സ്വന്തമായി ഒഎസ് ഉണ്ടാക്കി. ചിപ്പ് നിര്‍മ്മാണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തി 7എന്‍എം മൈക്രോചിപ്പുമായി നിരോധനങ്ങളെ മറികടന്ന് വാവെയ് വീണ്ടും വിപണിയിലെത്തി.ഇപ്പോഴിതാ ലോകത്തിലെ ആദ്യത്തെ ട്രൈഫോള്‍ഡ് ഫോണുമിറക്കി നമ്മളെ അത്ഭുതപ്പെടുത്തുന്നു

വാവെയുടെ പ്രവര്‍ത്തനക്ഷമതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഖത്തര്‍ വേര്‍ഡ് കപ്പില്‍ യാതൊരു തടസ്സവുമില്ലാതെ സ്റ്റേഡിയത്തിനുള്ളില്‍ പോലും 5 ജി സ്പീഡില്‍ ഇന്റര്‍നെറ്റ് ലഭിച്ചത്.ലോകം മുഴുവന്‍ 8 കെ യില്‍ വേള്‍ഡ് കപ്പ് കാണിക്കാന്‍ നെറ്റ് വര്‍ക്ക് സൗകര്യമുറപ്പാക്കിയതും ഈ കമ്പനിയായിരുന്നു.

Tags:    

Similar News