'ഞാന്‍ മരിച്ചു, തണുത്തതും ഇരുണ്ടതുമായ ഒരു മുറിയില്‍ പ്രവേശിച്ചു, വലിയൊരു കുഴിയിലേക്ക് ഇറങ്ങി; കടന്നുപോയപ്പോള്‍ നരകത്തിന്റെ കുഴികള്‍ക്കുള്ളില്‍ കണ്ടു; മുകളില്‍ അവസാനിക്കാത്ത മേല്‍ക്കൂര കണ്ടു'; നരകത്തില്‍ പോയി തിരിച്ചുവന്ന അനുഭവം പറഞ്ഞ് സ്ത്രീ!

നരകത്തില്‍ പോയി തിരിച്ചുവന്ന അനുഭവം പറഞ്ഞ് സ്ത്രീ!

Update: 2025-07-22 09:51 GMT

സ്വര്‍ഗവും നരകവും ഉണ്ടോ എന്ന കാര്യം നമുക്കാര്‍ക്കും അറിയില്ല. എന്നാല്‍ മരണത്തിന്റെ വക്കോളമെത്തിയതിന് ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയ ഒരു സ്ത്രീ താന്‍ എങ്ങനെയാണ് നരകത്തിലേക്ക് സഞ്ചരിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. അതിലൂടെ താന്‍ അനുഭവിച്ച ഭയാനകമായ അനുഭവങ്ങളെ കുറിച്ചും ഇവര്‍ വിശദമായി വിവരിക്കുകയാണ്. ഫ്േളാറിഡയില്‍ താമസിക്കുന്ന യോഗ പ്രേമാനന്ദയാണ് ഈ അപൂര്‍വ്വ അനുഭവം ഇപ്പോള്‍ വിവരിക്കുന്നത്.

2003 ലാണ് സംഭവം നടന്നത്. ലോസ് ഏഞ്ചല്‍സില്‍ നിന്ന് ലാസ് വെഗാസിലെ ഒരു സുഹൃത്തിനെ കാണാന്‍ വാഹനമോടിക്കുമ്പോള്‍ മരണത്തിന്റെ വക്കോളം എത്തിയ സംഭവം ഉണ്ടായത്. മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് അപകട കാരണമായത് എന്നാണ് യോഗ പ്രേമാനന്ദ വെളിപ്പെടുത്തിയത്. വാഹനം ഓടിക്കുന്നതിനിടയില്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ തനിക്ക് വാഹനത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് അവര്‍ പറയുന്നത്.

അപകടത്തെ തുടര്‍ന്ന് തനിക്ക് വല്ലാത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി യോഗ പ്രേമാനന്ദ പറയുന്നു. സ്റ്റിയറിംഗ് വീലിനടിയില്‍ കാലുകള്‍ ചതഞ്ഞരഞ്ഞതായി അവര്‍ ഓര്‍ക്കുന്നു. അതിനിടയിലാണ് താന്‍ മറ്റൊരു ലോകത്തേക്ക് എത്തിയതായി യോഗ പ്രേമാനന്ദ മനസിലാക്കുന്നത്. അവിടെ എത്തിയപ്പോള്‍ തണുത്തതും ഇരുണ്ടതുമായ ഒരു മുറിയില്‍ പ്രവേശിച്ചതായും വലിയൊരു കുഴിയിലേക്ക് ഇറങ്ങിയതായും അവര്‍ക്ക് അനുഭവപ്പെടുന്നത്. ഈ സ്ഥലത്ത്, ഒരു നിഴല്‍ രൂപവും പുകയുടെ ശക്തമായ ഗന്ധവും ഉണ്ടായിരുന്നു. തുടര്‍ന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ ഒരിക്കലും അവസാനിക്കാത്ത ഒരു മേല്‍ക്കൂര പോലെ തോന്നിയിരുന്നു.

പ്രേമാനന്ദ പറയുന്നത് നരകലോകത്തിലാണ് താന്‍ എത്തിയതെന്നാണ്. അവിടെ ഒരു കറങ്ങുന്ന തീജ്വാലയില്‍ ചിത കണ്ടതായും അതില്‍ ആത്മാക്കള്‍ തൂങ്ങിക്കിടക്കുന്നത്, നിലവിളിക്കുകയും സഹായത്തിനായി കൈനീട്ടുകയും ചെയ്യുന്നതായും പ്രേമാനന്ദ പറയുന്നു. പിന്നീട് പ്രേമാനന്ദയെ സ്വീകരിച്ചത് ആര്‍ക്കേഞ്ചല്‍ റാഫേല്‍ ആയിരുന്നു. തുടര്‍ന്ന് അവര്‍ സ്വര്‍ഗത്തിനായുള്ള കാത്തിരിപ്പ് മുറിയില്‍ എത്തുകയായിരുന്നു. ഈ മുറിയുടെ മുഴുവന്‍ അളവുകളും വിചിത്രമായിരുന്നു. ചുവരുകള്‍ നിഴലുകളായിരുന്നു.

വല്ലാത്ത തണുപ്പും ചൂടും അനുഭവപ്പെട്ടു. ഭൂമിയിലേക്ക് തിരികെ വരുന്ന തന്റെ ശരീരത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല എന്നാണ്

പ്രേമാനന്ദ വെളിപ്പെടുത്തുന്നത്. ആര്‍ക്കേഞ്ചല്‍ റാഫേല്‍ കറുത്ത സണ്‍ഗ്ലാസും, നീളമുള്ള ഇരുണ്ട ട്രെഞ്ച് കോട്ടും, കറുത്ത തൊപ്പിയുമാണ് ധരിച്ചിരുന്നത്. തുടര്‍ന്ന് മറ്റ് ആത്മാക്കളോടൊപ്പം ഒരു നീണ്ട വെളുത്ത തുരങ്കത്തിലേക്ക് താന്‍ പോയതായി പ്രേമാനന്ദ പറഞ്ഞു. റാഫേല്‍ ഏഞ്ചല്‍ ഒരു മേശയിലിരുന്ന് ആത്മാക്കളുടെ വിവരങ്ങള്‍ അടങ്ങിയ പേപ്പറുകളില്‍ മുദ്രവെക്കുകയായിരുന്നു എന്നാണ് പ്രേമാനന്ദ പറയുന്നത്.

തന്റെ ജീവന്‍ രക്ഷിക്കാന്‍ ദൈവത്തില്‍ നിന്ന് അനുമതി ലഭിച്ചതായി റാഫേല്‍ ഏഞ്ചല്‍ വെളിപ്പെടുത്തി. പെട്ടെന്നാണ് താന്‍ സ്വന്തം ശരീരത്തിലേക്ക് തിരിച്ചെത്തിയത്. കാര്‍ അത്ഭുതകരമായി റോഡിലായിരുന്നു. അതിന് ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല. പെട്ടെന്ന് തന്നെ പ്രേമാനന്ദ കാര്‍ തിരിച്ചു വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് തനിക്ക് ഉറക്കമില്ലായ്മ ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി പ്രേമാനന്ദ പറയുന്നു. ഇതിന് ശേഷം താന്‍ ഒരിക്കലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

Tags:    

Similar News