എഐ ഫീച്ചറുകള്‍; ആക്ഷന്‍ ബട്ടണ്‍, പുതിയ ക്യാമറ കണ്‍ട്രോള്‍; പുതിയ നിറങ്ങള്‍; വില തുടങ്ങുന്നത് 67,100 രൂപയില്‍; ഐ ഫോണ്‍ 16 സീരീസ് പുറത്തിറക്കി ആപ്പിള്‍; വില്‍പ്പന ആരംഭിക്കുന്നത് സെപ്തംബര്‍ 11 ന്

ആപ്പിള്‍ പ്രേമികള്‍ക്ക് സന്തോഷദിനം

Update: 2024-09-09 19:20 GMT

കാലിഫോര്‍ണിയ: ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ 16 സീരീസ് പുറത്തിറക്കി. കുപെടിനോയിലെ കമ്പനിയുടെ ആസ്ഥാനത്താണ് 'ഗ്ലോ ടൈം' പരിപാടിയില്‍ പുതിയ ഫോണുകള്‍ പരിചയപ്പെടുത്തിയത്. ഐ ഫോണ്‍ 16, ഐഫോണ്‍ പ്ലസ്, ഐ ഫോണ്‍ പ്രോ, ഐഫോണ്‍ പ്രോ മാക്‌സ് എന്നിവ കൂടുതല്‍ ആഴമുള്ള നിറങ്ങളിലാണ് എത്തിയത്. എഐ ഫീച്ചറുകള്‍, ക്യാമറ കണ്‍ട്രോള്‍, ആക്ഷന്‍ ബട്ടന്‍ അങ്ങനെ സവിഷേതകള്‍ ഏറെ. വില 799 ഡോളറില്‍ ആരംഭിക്കുന്നു.

ഐ ഫോണ്‍ 16, ഐ ഫോണ്‍ 16 പ്ലസ് വിലയില്‍ മാറ്റമില്ല. ഐ ഫോണ്‍ 16-799 ഡോളര്‍. ഐ ഫോണ്‍ 16 പ്ലസ്-899 ഡോളര്‍. ഈ സ്മാര്‍ട്ട് ഫോണുകള്‍ പുതിയ എ 18 ചിപ്പ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്( ആപ്പിള്‍ ഇന്റലിജന്‍സ്) പിന്തുണയോടെയാണ് പുതിയ ഫോണുകളുടെ വരവ്. മുന്‍കാല എഡിഷനുകളെ പോലെ തന്നെ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുണ്ട്. ഐ ഫോണ്‍ 15 പ്രോ മോഡലുകളില്‍ ഉണ്ടായിരുന്ന ആക്ഷന്‍ ബട്ടന്‍ ഐ ഫോണ്‍ 16 ലും ഐ ഫോണ്‍ 16 പ്ലസിലും ഉണ്ട്. കൂടാതെ വലതുവശത്ത് പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടനും ലഭ്യമാണ്. സൂം ചെയ്യാനും, ചിത്രങ്ങള്‍ എടുക്കാനും വീഡിയോ റെക്കോഡ് ചെയ്യാനും ഒരു ടാപ്പോ, സ്ലൈഡോ മതിയാവും.

ഐ ഫോണ്‍ 16 വില 799 ഡോളറില്‍( 67,100 രൂപ) തുടങ്ങുന്നു. ഐ ഫോണ്‍ പ്ലസ്-128 ജിബി ബേസ് വേരിയന്റിന് 899 ഡോളര്‍( 75,500 രൂപ). ഇരുഫോണുകളും 512 ജിബി സ്‌റ്റോറേജ് വരെ ലഭ്യമാണ് .


 



ഐ ഫോണ്‍ 16 സവിശേഷതകള്‍:

പുതിയ ഐ ഫോണ്‍ 16 ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന ഡ്യൂവല്‍ സിം( അമേരിക്കയില്‍ ഇസിം, ലോകമെമ്പാടും നാനോ+ ഇസിം) ഹാന്‍ഡ്‌സെറ്റാണ്. ഐ ഫോണ്‍ 16 പ്രോ മോഡലിനെ പോലെ ഈ ഫോണുകളും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചേഴ്‌സ് ഉള്ളവയാണ്

ഐ ഫോണ്‍ 15സീരീസ് പോലെ പുതിയ ഹാന്‍ഡ് സെറ്റുകളിലും 48 മെഗാ പിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറയുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളിങ്ങിനും 12 മെഗാപിക്‌സല്‍ ട്രൂഡെപ്ത് ക്യാമറ മുന്നിലുണ്ട്.

ഒരുവശത്തുള്ള മൂന്നുബട്ടനുകളിലെ ടോപ് ബട്ടനാണ് ആക്ഷന്‍ ബട്ടന്‍. ഈ ബട്ടന്‍ ഷോട്ട് കട്ടുകള്‍ക്കോ ഫ്‌ലാഷ് ലൈറ്റ് ഓണാക്കാനോ മറ്റു ഫങ്ഷനുകള്‍ക്കോ ഉപയോഗിക്കാം പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടന് സവിശേഷതകളുണ്ട്. ക്യാമറ ലക്ഷ്യം വയ്ക്കുന്ന വസ്തുവിനെ കുറിച്ചുള്ള വിവരം തേടാന്‍ ഈ കണ്‍ട്രോള്‍ ബട്ടണ്‍ വഴി കഴിയും.




 

ഐ ഫോണ്‍ സീരീസിന് ഒപ്പം ആപ്പിള്‍ വാച്ച് സീരീസ് 10, എയര്‍ പോഡ് എന്നിവയും പുറത്തിറക്കി. പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ പഴയതിനെ അപേക്ഷിച്ച് സ്ലിമ്മര്‍ ഡിസൈനും, വലിയ ഡിസ്‌പ്ലേയും ഉള്ളവയാണ്. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുള്ള പുതിയ ചിപ്‌സെറ്റും സവിശേഷതയാണ്. ആപ്പിള്‍ വാച്ച് സീരീസ് 10 വില 399 ഡോളറില്‍( ഏകദശം 33,000 രൂപ) ആരംഭിക്കുന്നു. ജിപിഎസ്, എല്‍ടിഇ എന്നീ രണ്ടുവേരിയന്റുകളില്‍ ലഭ്യമാണ്. എല്‍ടിഇക്ക് 499 ഡോലറാണ് വില. ആപ്പിള്‍ വാച്ച് സീരീസ് 10 ന് പുറമേ ആപ്പിള്‍ വാച്ച് അള്‍ട്ര 799ഡോളര്‍( ഏകദേശം 67,000 രൂപ) വിലയ്ക്ക് ലഭ്യമാണ്.




 

ആഗോള വില്‍പന തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16 മോഡലുകളും ലോകവിപണിയില്‍ എത്തും. നാല് വര്‍ഷം മുമ്പാണ് ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചത്. 2021ല്‍ ഐഫോണ്‍ 13 ലോഞ്ച് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ നിര്‍മിത ഫോണ്‍ വിപണിയിലെത്തിയത്. ആദ്യമായി ഐഫോണിന്റെ പ്രോ, പ്രോ മാക്സ് മോഡലുകള്‍ (ഐഫോണ്‍ 16 പ്രോ മോഡലുകള്‍) ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണിപ്പോള്‍. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്സ്‌കോണ്‍ ഫാക്ടറിയിലാണ് പ്രധാനമായും ഇവയുടെ നിര്‍മാണം. ഇതിന് പുറമെ പെഗട്രോണ്‍, ടാറ്റ എന്നിവയും ഐഫോണ്‍ അസെംബിളിംഗില്‍ ആപ്പിളിന്റെ റ സഹായികളാണ്.

സെപ്റ്റംബര്‍ 20 ഓടു കൂടി ഫോണ്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും. ഐഫോണ്‍ 16 സീരീസുകളുടെ വില്‍പ്പന ആരംഭിക്കുന്നത് സെപ്തംബര്‍ 11-നാണ്. വൈകുന്നേരം 5.30 മുതല്‍ വില്‍പ്പന ആരംഭിക്കും. നിങ്ങള്‍ക്ക് ഫോണ്‍ പ്രീ-ബുക്ക് ചെയ്യാം. ഇന്ത്യക്കാര്‍ക്ക് ആപ്പിള്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യാനാകും. ആപ്പിള്‍ സ്റ്റോറുകളിലും യൂണികോണ്‍ പോലുള്ള സൈറ്റുകളിലും പ്രീ-ഓര്‍ഡര്‍ ചെയ്യാനാകു

Tags:    

Similar News