'അസാന്‍മാര്‍ഗിക പ്രവര്‍ത്തനം നടത്തുന്നവരെ ഉണ്ണികൃഷ്ണന്മാര്‍ എന്ന് നാട്ടില്‍ പറയാറുണ്ട്'; മാതൃഭൂമി ചര്‍ച്ചയില്‍ വിവാദ പരാമര്‍ശവുമായി ജിന്റോ ജോണ്‍; ഭഗവാന്‍ ശ്രീ കൃഷ്ണനെ അപമാനിച്ച ജിന്റോയും കോണ്‍ഗ്രസും മാപ്പു പറയണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും; വിവാദം ഈ വഴിക്കും..

'അസാന്‍മാര്‍ഗിക പ്രവര്‍ത്തനം നടത്തുന്നവരെ ഉണ്ണികൃഷ്ണന്മാര്‍ എന്ന് നാട്ടില്‍ പറയാറുണ്ട്';

Update: 2025-09-20 02:34 GMT

തിരുവനന്തപുരം: സിപിഎം നേതാവ് ഷൈന്‍ ടീച്ചറെ ഉള്‍പ്പെടുത്തിയ വിവാദ വാര്‍ത്തയില്‍ പോലീസ് അന്വേഷണം പുരോഗമിക്കയാണ.് ഈവിഷയതില്‍ ചാനലുകളിലെല്ലാം ഇന്നലെ ചര്‍ച്ചകളും നടന്നിരുന്നു. ഇതിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദം മറ്റൊരു വഴിക്കും സോഷ്യല്‍ മീഡിയയില്‍ നീങ്ങുകയാണ്. മാതൃഭൂമി ന്യൂസ് ചാനലിന്റെ ചര്‍ച്ചയില്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന വിധത്തില്‍ കോണ്‍ഗ്രസ് വക്താവ് ജിന്റോ ജോണ്‍ പരാമര്‍ശം നടത്തിയെന്നാണ ബിജെപിയുടെ ആരോപണം.

മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ 'അസാന്‍മാര്‍ഗിക പ്രവര്‍ത്തനം നടത്തുന്നവരെ ഉണ്ണികൃഷ്ണന്മാര്‍ എന്ന് നാട്ടില്‍ പറയാറുണ്ട്' എന്നാണ് ജിന്റോ പറഞ്ഞത്. ജിന്റോയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട അവതാരക മാതുവിന്റെ ചോദ്യത്തിനാണ് താന്‍ എംഎല്‍എ ഉണ്ണികൃഷ്ണന്റെ പേര് പറഞ്ഞിട്ടില്ലെന്നും പൊതുവായി പറഞ്ഞതാണെന്നും ജിന്റോ പറഞ്ഞത്. ഈ പരാമര്‍ശം വലിയ വിവാദമാകുമെന്നും മാതു ഉടന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. നാട്ടിന്‍പുറത്ത് അങ്ങനെ പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നും അവതാരക വ്യക്തമാക്കി.

ചര്‍ച്ചക്ക് പിന്നാലെയാണ് വിവാദം കൂടുതല്‍ ചൂടുപിടിച്ചത്. വിഷയം ബിജെപി ഏറ്റുപിടിച്ചും രംഗത്തുവന്നു. ഭഗവാന്‍ ശ്രീ കൃഷ്ണനെ അപമാനിച്ച ജിന്റോ ജോണും കോണ്‍ഗ്രസ് പാര്‍ട്ടിയും മാപ്പ് പറയുക...ഉണ്ണി കൃഷ്ണര്‍ എന്ന വാക്ക് ആദരവും സ്‌നേഹവും ആരാധനയും ഉള്ള ഹൈന്ദവ വിശ്വാസികളുടെ ഹൃദയ വികാരമാണ്... അധമ ജീവിത തറവാട്ടിലെ സന്തതിക്ക് ഉണ്ണികൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ അസാന്മാര്‍ഗികം എന്ന് തോന്നുന്നത് DNA യുടെ സ്വഭാവം കൊണ്ടാണെന്ന് ബിജെപി നേതാവ് ഗോപാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോടിക്കണക്കിനു ഹൈന്ദവരുടെ ആരാധന മൂര്‍ത്തിയെ പറഞ്ഞാല്‍ വാ മൂടി കെട്ടി ഇരിക്കുമെന്ന് കരുതിയോ? ഹിന്ദുക്കളെ അപമാനിച്ച ജിന്റോ ജോണും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മാപ്പ് പറയണം... കന്യാസ്ത്രികളുടെ പേര് പറഞ്ഞ് ഉറഞ്ഞ് തുള്ളിയ വിഡി സതീശന്‍ മറുപടി പറയണം... കോണ്‍ഗ്രസ്സ് പരസ്യമായി മാപ്പ് പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മൊബൈല്‍ ഫോണുകള്‍ എല്ലാവര്‍ക്കും ഉള്ള ഈ കാലത്ത് യാതൊരു തെളിവും ഇല്ലാതെ ഒരു പൊതു പ്രവര്‍ത്തകയായ സ്ത്രീയെ അപമാനിച്ചിട്ട് ഉരുണ്ടു കളിക്കുന്നോ മിസ്റ്റര്‍ ജിന്റോ ജോണ്‍? ഭഗവാന്‍ ശ്രീ കൃഷ്ണനെ അപമാനിച്ച ജിന്റോ ജോണ്‍ ഹിന്ദു സമൂഹത്തെ പരസ്യമായി മാപ്പ് പറയണമന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

നേരത്തെ വിവാദമായ തന്റെ പോസ്റ്റ് പിന്‍വലിച്ചിട്ടില്ലെന്ന് ജിന്റോ ജോണ്‍ പറഞ്ഞിരുന്നു. ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് പ്രത്യേകമെടുത്ത് പരാമര്‍ശിച്ചിട്ടില്ലാത്ത ആ പോസ്റ്റ്, തന്നെക്കുറിച്ചുള്ളതാണ് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് സിഐഡി മൂസ സിനിമയിലെ നായയെ കുറിച്ച് പറയുമ്പോള്‍ ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തിന് തോന്നുന്ന ഇത് എന്നെക്കുറിച്ചാണ്. എന്നെ തന്നെയാണ്. എന്നെ മാത്രമാണ് ഉദ്ദേശിച്ചത് എന്നുള്ളത് പോലുള്ള തോന്നലാണെന്നും ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.


Full View


ഗൂഢാലോചന ആരോപിക്കുന്നവര്‍ തന്നെ പരാതി കൊടുത്ത് അന്വേഷണം നടത്തിച്ച് വിവരങ്ങള്‍ പുറത്ത് വിടണം. അതിനായി ആരോപണ വിധേയരായ നേതാക്കളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിക്കാവുന്നതാണല്ലോയെന്നും ജിന്റോ ജോണ്‍ പറഞ്ഞു. 

അതേസമയം ചാനല്‍ ചര്‍ച്ചക്ക് പിന്നാലെ ജിന്റോയെ വിമര്‍ശിച്ച് ഇടതുസൈബര്‍ ഹാന്‍ഡിലുകളും രംഗത്തുവന്നിട്ടുണ്ട്. ജിന്റോക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നടക്കുന്നത്. ജിന്റോ ജോണിനെതിരെ കെ ജെ ഷൈന്‍ ടീച്ചര്‍ മൊഴി നല്‍കിയിട്ടുണ്ട്. 'ഗോപാലകൃഷ്ണന്‍, ഷാജഹാന്‍, ജിന്റോ ജോണ്‍ തുടങ്ങിയവരുടെ പേരാണ് അന്വേഷണ സംഘത്തിന് നല്‍കിയത് എന്നാമ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Tags:    

Similar News